ചിട്ടയായ ജീവിത ശൈലി പിന്തുടരുന്നതില് യാതൊരു വിട്ടുവീഴ്ച്ചയും വരുത്താത്തവരാണ് ബോളിവുഡ് താരങ്ങള്‍. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല ഒരു ഗ്ലാസ് തേങ്ങാവെള്ളം അല്ലെങ്കില്‍ നാരങ്ങ ചേര്‍ത്ത വെള്ളം കുടിച്ചാണ് സണ്ണി ദിവസം ആരംഭിക്കുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സണ്ണി താന്‍ കഴിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് വാചാലയായത്
ദാല്‍ മക്കാനിയാണ് സണ്ണിക്ക് ഇഷ്ടപ്പെട്ട വിഭവം. എന്നാല്‍ വലിച്ചുവാരി കഴിക്കുന്നതില്‍ ഒട്ടും യോജിപ്പില്ല. ചിട്ടയോടെ വ്യായാമം ചെയ്യുന്ന സണ്ണി ക്യത്യതയുള്ള ഡയറ്റും പിന്തുടരുന്നുണ്ട്.
സാധാരണയായി ഓട്ട്സാണ് ബ്രേക്ക്ഫാസ്റ്റായി സണ്ണി കഴിക്കുന്നത്, സിന്നമ്മണ്‍ ആപ്പിള്‍ ഓട്സ്, ബ്രൗണ്‍ഷുഗർ ഓട്സ് എന്നിവയാണ് സണ്ണിക്ക് പ്രിയമേറെയുള്ളത്. ഇതോടൊപ്പം ഒരു കപ്പ് കാപ്പി ഒഴിവാക്കാനാവാത്തതാണ്.. ഊര്ജസ്വലയായിരിക്കാനായി രാവിലെ നേരത്തെ തന്നെ ഉണരാന്‍ സണ്ണി ശ്രദ്ധിക്കാറുണ്ട്.
വീഗന്‍ റെസിപ്പീസിന്റെ ആരാധികയായ സണ്ണി വെജിറ്റബിള്‍ സാലഡാണ് സാധാരണയായി ഉച്ചയ്ക്ക് കഴിക്കുക. ഡിന്നറിനും സാലഡിന് തന്നെയാണ് മുന്‍ഗണന.
ഭക്ഷണകാര്യത്തില്‍ ശ്രദ്ധാലുവാണെങ്കിലും ഇടയക്കൊക്കെ ഡയറ്റില്‍ നിന്ന് അല്‍പ്പം മാറി കഴിക്കാന്‍ സണ്ണി മറക്കാറില്ല. ചില രാത്രികളില്‍ പിസ കഴിക്കാന്‍ തോന്നിയാല്‍ ഒരു കഷ്ണം പിസയൊക്കെ കഴിക്കുമെന്നാണ് സണ്ണി പറയുന്നത്. ഇത് കൂടാതെ ബട്ടറും ഉപ്പും ചേര്‍ക്കാത്ത പോപ്കോണാണ് ഇടനേരങ്ങളില്‍ കൊറിക്കാനായി ഉപയോഗിക്കുന്നത്.
Content Highlights: Sunny leone helathy diet, Food