മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടി എഴുപതിലേക്ക് കടന്നിരിക്കുകയാണ്. മമ്മൂട്ടിക്ക് മുന്നിൽ പ്രായം മുന്നോട്ടോ പിന്നോട്ടോ എന്നാണ് സംശയമെന്നാണ് ആരാധകർ പറയുക. നിത്യഹരിത നായകനായ താരത്തിന്റെ പിറന്നാൾ ആരാധകരും സുഹൃത്തുക്കളുമൊക്കെ ആഘോഷമാക്കുകയും ചെയ്തു. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ട മമ്മൂക്കയ്ക്കായി മറ്റൊരു താരത്തിന്റെ വീട്ടിൽ നിന്ന് സമ്മാനിച്ച കേക്കാണ് ശ്രദ്ധിക്കപ്പെടുന്നത്. 

നടൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയാണ് വ്യത്യസ്തമായ കേക്ക് സമ്മാനിച്ചത്. സാധാരണ കണ്ടുശീലിച്ച കേക്കുകളിൽ നിന്ന് വ്യത്യസ്തമായൊരു കേക്കാണത്. കുഷ്യനുൾപ്പെടെയുള്ള സെറ്റിയിൽ കാലിന്മേൽ കാൽ കയറ്റി വച്ചിരിക്കുന്ന മമ്മൂട്ടിയാണ് കേക്കിലുള്ളത്. സമീപത്തായി താരത്തിന്റെ കുടുംബ ചിത്രങ്ങളും മെഡലുകളുമൊക്കെ വച്ച അലമാരയും ഒരുക്കിയിട്ടുണ്ട്. മനോഹരമായൊരു കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ കേക്കിന്റെ ചിത്രം പങ്കുവച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kunchacko Boban (@kunchacks)

തനിക്കും കുടുംബത്തിനും വഴികാട്ടിയും ​ഗുരുവും വെളിച്ചവും വലിയേട്ടനുമൊക്കെയായ മമ്മൂക്കയ്ക്ക് പിറന്നാളാശംസകൾ എന്നു കുറിച്ചാണ് ചാക്കോച്ചൻ ഫോട്ടോ പങ്കുവച്ചത്. മധുര എഴുപതിലേക്ക് കടക്കുന്ന താരത്തിന് സമ്മാനിക്കുന്ന കേക്കിന്റെ ആശയം താരത്തിന്റെ വലിയ ആരാധികയായ ഭാര്യ പ്രിയയുടേതാണെന്നും കുറിപ്പിൽ പറയുന്നു.