ഫിറ്റ്‌നസ്സ് കാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്ന ബോളിവുഡ് താരമാണ് സോനം കപൂര്‍. ഭാരം കുറയ്ക്കാനും സൗന്ദര്യ സംരക്ഷണത്തിനുമായി താന്‍ പരീക്ഷിക്കുന്ന പൊടിക്കൈകള്‍ സോനം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു സ്‌നാക്‌സാണ് താരം ആരാധകരുമായി പങ്കുവയ്ക്കുന്നത്. 

food

തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാലാണ് സോനം ഇത് പരിചയപ്പെടുത്തുന്നത്. കലോറി സീറോ എന്ന ഒരു പേജിലെ പോസ്റ്റാണ് താരം ആരാധകര്‍ക്കു വേണ്ടി ഷെയര്‍ ചെയ്തിരിക്കുന്നത്. 

തക്കാളിയും അവക്കാഡോയുമാണ് ഈ സ്‌നാക്‌സിലെ പ്രധാന ചേരുവകള്‍. കഴുകിയ വൃത്തിയാക്കിയ തക്കാളിയും അവക്കാഡോയും ചെറിയ കഷണങ്ങളാക്കണം. ഇതിലേക്ക് നാരങ്ങാ നീരും കുരുമുളക് പൊടിയും ചേര്‍ത്തിളക്കി കഴിക്കാം. വണ്ണം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശീലമാക്കാവുന്ന ഭക്ഷണമാണ് ഇതെന്നാണ് താരത്തിന്റെ അഭിപ്രായം. തക്കാളിയില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. അവക്കാഡോയില്‍ നാരുകളും. ഇവ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം കുറയ്ക്കാന്‍ സഹായിക്കും.

Content Highlights: Sonam Kapoor Shares Quick Snack For Weight Loss