ഫിറ്റ്‌നസിലും ഡയറ്റിങ്ങിലും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് ബിടൗണ്‍ താരം ശില്‍പ ഷെട്ടി. ആരോഗ്യകരമായ വിഭവങ്ങളുടെ റെസിപ്പികളും ശില്‍പ സമൂഹമാധ്യമത്തില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകനൊപ്പം ചേര്‍ന്ന് തയ്യാറാക്കിയ ഡിഷാണ് ശില്‍പ പങ്കുവച്ചിരിക്കുന്നത്. അതിനൊരു പ്രത്യേകതയുമുണ്ട്. മകള്‍ സമീഷയ്ക്കു വേണ്ടി സഹോദരന്‍ മുന്‍കയ്യെടുത്ത് തയ്യാറാക്കുന്ന ചോക്ലേറ്റ് ബ്രൗണിയാണത്.
വരുന്ന ഇരുപത്തിയേഴിന് പെണ്‍മക്കളുടെ ദിനമായി ആചരിക്കുകയാണ്. ഇതിനോടനുബന്ധിച്ചാണ് സമീഷയ്ക്കായി ശില്‍പയും മകനും ചേര്‍ന്ന് ബ്രൗണി തയ്യാറാക്കുന്നത്. മകളുടെ പേരില്‍ തയ്യാറാക്കുന്നതാണെങ്കിലും സംഗതി സഹോദരനു തന്നെ അകത്താക്കാന്‍ വേണ്ടിയാണെന്നും ശില്‍പ പറയുന്നുണ്ട്.
സാഹോദര്യബന്ധം ശരിക്കും സ്‌പെഷലാണ്. ഇരുപത്തിയേഴാം തീയതി പെണ്‍മക്കളുടെ ദിനമാണെന്ന് വിയാന്‍ മനസ്സിലാക്കി. സമീഷ വന്നതിനുശേഷമുള്ള ആദ്യ ഡോട്ടേഴ്‌സ് ഡേ. അങ്ങനെ ആഴ്ച്ച മുഴുവന്‍ ആഘോഷമാക്കാന്‍( ബ്രൗണി കഴിക്കാന്‍ തന്നെ) അവന്‍ തീരുമാനിച്ചു. ഈ ഗ്ലൂട്ടന്‍ ഫ്രീ ചോക്ലേറ്റ് ബ്രൗണീസ് ആഘോഷങ്ങളുടെ ഭാഗമായിരുന്നു. - എന്നു പറഞ്ഞാണ് ശില്‍പ ബ്രൗണി തയ്യാറാക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അമ്മയ്‌ക്കൊപ്പം ബ്രൗണി മിശ്രിതം തയ്യാറാക്കാന്‍ സഹായിക്കുന്ന വിയാനെയും വീഡിയോയില്‍ കാണാം. സെറ്റ് ചെയ്തുവച്ചിരിക്കുന്ന ബ്രൗണി അലങ്കരിക്കുന്നതും വിയാന്‍ തന്നെ. ശേഷം തയ്യാറാക്കി വച്ച ബ്രൗണി ആദ്യം വിയാന്‍ തന്നെ രുചിക്കുന്നതും വീഡിയോയിലുണ്ട്.
Content Highlights: Shilpa Shetty Teaches Son Viaan How To Make Chocolate Brownies For Daughter Samisha