ഫിറ്റ്‌നസ് സൂത്രങ്ങള്‍ മാത്രമല്ല കുക്കിങ് ടിപ്‌സും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന താരമാണ് നടി ശില്‍പ ഷെട്ടി. അഭിനയം പോലെ തന്നെ താരത്തിന് പ്രിയമാണ് പാചകവും. ഇപ്പോഴിതാ വേനല്‍ക്കാലത്ത് ഉള്ളം തണുപ്പിക്കാനൊരു സ്‌പെഷല്‍ ഡ്രിങ്കിന്റെ റെസിപ്പി പങ്കുവെക്കുകയാണ് ശില്‍പ. 

കുട്ടികളിലെ ജലാംശം പെട്ടെന്ന് നഷ്ടപ്പെടുന്ന കാലമാണിത്. വീടിനകത്തായാലും പുറത്തായാലും ചൂട് സഹിക്കാതെ കുട്ടികളില്‍ നിന്ന് ഏറെ ജലാംശം നഷ്ടമാകുന്നുണ്ട്. ഇതുവഴി പല രോഗങ്ങളും കടന്നുവരാം. അതിനാല്‍ ഈ സമ്മര്‍ കൂള്‍ ഡ്രിങ്ക് വഴി അവരുടെ ഉള്ളം തണുപ്പിക്കാം എന്ന ക്യാപ്ഷനോടെയാണ് ശില്‍പ പാനീയം തയ്യാറാക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

തണ്ണിമത്തനും കാരറ്റും നെല്ലിക്കയുമൊക്കെ ചേര്‍ത്തുള്ള ആരോഗ്യപ്രദമായൊരു പാനീയമാണ് ശില്‍പ തയ്യാറാക്കുന്നത്. മധുരത്തിനായി പഞ്ചസാരയ്ക്കു പകരം തേനാണ് ചേര്‍ക്കുന്നതെന്നതും ഇതിന്റെ പ്രത്യേകതയാണ്. 

 
 
 
 
 
 
 
 
 
 
 
 
 

Whether the kids are outdoors or indoors, the hot weather can cause dehydration which in turn can cause a number of health-related issues. Help your children stay hydrated with this healthy Cool Summer Drink. It comprises of watermelon, which is a good source of amino acids that helps regulate blood circulation. It also helps you stay hydrated and helps prevent heat strokes. Coupled with amla (Indian Gooseberries) and carrot, this Summer Drink is a perfect concoction of nutrition and taste. If you have any such healthy recipes, do share them in the comments below. Stay safe, stay healthy, stay indoors! @shilpashettyapp . . . . . #SwasthRahoMastRaho #TastyThursday #summer #drink #hydration #healthy #cleaneating

A post shared by Shilpa Shetty Kundra (@theshilpashetty) on

സമ്മര്‍ കൂള്‍ ഡ്രിങ്ക് തയ്യാറാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍

തണ്ണിമത്തന്‍ കഷണങ്ങളാക്കിയത്- 2 കപ്പ്
കാരറ്റ് കഷണങ്ങളാക്കിയത്- ഒന്ന്
നെല്ലിക- അരക്കഷ്ണം
ബേസില്‍ ലീവ്‌സ്- 2-3
തേന്‍- രണ്ട് ടേബിള്‍ സ്പൂണ്‍
പുതിനയില- രണ്ട് തണ്ട്
ഐസ്‌ക്യൂബ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ബ്ലെന്‍ഡറിലിട്ട് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ്സില്‍ പുതിനയില വച്ച് അതിലേക്ക് ജ്യൂസൊഴിക്കാം. മുകളില്‍ ഐസ്‌ക്യൂബിട്ട് കുടിക്കാം.

Content Highlights: Shilpa Shetty's Healthy Summer Cool Drink