ബോളിവുഡ് താരങ്ങള്‍ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് പതിവാണ്. കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലമാണ് താരങ്ങള്‍ ഇത്തരം പരസ്യങ്ങള്‍ക്ക്  വാങ്ങുന്നത്. എന്നാല്‍ തങ്ങള്‍ക്ക് യുക്തി തോന്നാതിരിക്കുന്ന ഉത്പന്നങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന വളരെ കുറച്ച് താരങ്ങളുമുണ്ട്. ഇപ്പോഴിതാ തടി കുറയാനുള്ള മരുന്നിന്റെ പരസ്യത്തില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ് ശില്‍പ ഷെട്ടി. 

ഞാന്‍ ഉപയോഗിക്കാത്തതും വിശ്വാസ യോഗ്യമല്ലാത്തതും വസ്തുക്കള്‍ക്ക് വേണ്ടിയോ പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല. ശരിയായ ആഹാരക്രമം, ചിട്ടയായ ജീവിതചര്യ എന്നിവയ്ക്ക് പകരമായി ഇത്തരം മരുന്നുകള്‍ക്ക് യാതൊന്നും ചെയ്യാനാവില്ല - ശില്‍പ പറയുന്നു

മെലിയാനുള്ള മരുന്നുകള്‍ക്ക് ദീർഘകാലത്തേക്കുള്ള ഫലം തരാനാവില്ല. ചിട്ടയായ ജീവിതരീതിയിലൂടെ മാത്രമേ തടി കുറയ്ക്കാന്‍ പറ്റൂ. ആരോഗ്യകരമായ ഭക്ഷണമാണ് ശരീരത്തിന് വേണ്ടത്

ശില്‍പ ഷെട്ടിയുടെ ഫിറ്റ്‌നെസ്സ് പണ്ടുമുതലേ ശ്രദ്ധേയമാണ്. ചിട്ടയായ ഡയറ്റും വ്യായാമവും പിന്തുടരുന്ന വ്യക്തിയാണ് ശില്‍പ.

Content Highlights: shilpa shetty refuses slimming pill Advertisement