ലോക്ഡൗണായി എല്ലാവരും വീടിനുള്ളിലാണെങ്കിലും നിര്‍ജലീകരണ ഒഴിവാക്കാന്‍ ധാരാളം വെള്ളംകുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല കത്തുന്ന വേനലുമാണ് പുറത്ത്. എങ്കില്‍ ശില്‍പ ഷെട്ടിയുടെ സ്‌പെഷ്യല്‍ സട്ടു ഡ്രിങ്ക് പരീക്ഷിച്ചാലോ. ഇന്‍സ്റ്റഗ്രാമിലാണ് താരം തന്റെ ആരോഗ്യരഹസ്യം പങ്കുവച്ചത്. 

ബാര്‍ലി പോലുള്ള ധാന്യങ്ങള്‍ പൊടിച്ചുണ്ടാക്കുന്ന പൊടിയില്‍ നിന്ന് പ്രത്യേകം തയ്യാറാക്കുന്നതാണ് സട്ടു. 'ഏത് പ്രായക്കാര്‍ക്കും കഴിക്കാവുന്ന പ്രോട്ടീന്‍ ഡ്രിങ്കാണ് ഇത്. നാരുകള്‍, പ്രോട്ടീന്‍, അയണ്‍, മഗ്നീഷ്യം ഇവയാല്‍ സമൃദ്ധവും.' ശില്‍പ ഷെട്ടി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. റെസിപ്പിയും താരം പങ്കുവയ്ക്കുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Summer's here and the temperatures outside are rising every day. While, we may not be stepping out now; but in this heat, it gets difficult to keep oneself hydrated and eat something filling. A loss of appetite can be a common problem for many of us. This healthy protein-enriched and cooling Sattu Drink will keep you hydrated and satiated during the day, especially in times when you are hungry and don’t want to have something heavy. It's an energy booster that will also help improve digestion and maintain your weight. Do try this one out today and if you have any such healthy recipes, do share them in the comments section. Stay home, stay safe! . . . . . #SwasthRahoMastRaho #TastyThursday #GetFit2020 #healthydrinks #cleaneating #sattu #TheGreatIndianDiet #healthy #quarantinelife #stayhomestaysafe

A post shared by Shilpa Shetty Kundra (@theshilpashetty) on

സട്ടു ചേരുവകള്‍   

  1. സട്ടു- മൂന്ന് ടേബിള്‍ സ്പൂണ്‍
  2. ജീരകപ്പൊടി- അര ടീസ്പൂണ്‍
  3. മല്ലിയില- മൂന്നോ നാലോ എണ്ണം
  4. പുതിനിയില നുറുക്കിയത്- ആവശ്യത്തിന്
  5. ഉപ്പ്- പാകത്തിന്
  6. നാരങ്ങാ നീര്- അരനാരങ്ങയുടേത്
  7. വെള്ളം- ഒരു ഗ്ലാസ്
  8. ഐസ്- ആവശ്യമെങ്കില്‍
  9. കോക്കനട്ട് ഷുഗര്‍- ഒരു നുള്ള്
  10. പച്ചമുളക്- അര ഭാഗം

തയ്യാറാക്കുന്ന വിധം

ഒരു ബ്ലെന്‍ഡറില്‍ എല്ലാ ചേരുവകളും കൂടി അടിച്ചെടുക്കുക. ഇനി അരിച്ചെടുത്ത് കുടിക്കാം. 

Content Highlights: Shilpa Shetty make healthy sattu drink