ബോളിവുഡില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് നടി ശില്‍പ ഷെട്ടി. നല്ലൊരു പാചകവിദഗ്ധ കൂടിയായ ശില്‍പ താനുണ്ടാക്കുന്ന വിഭവങ്ങളുടെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ക്വാറന്റൈന്‍ കാലത്ത് വീട്ടില്‍ തയ്യാറാക്കിയ കേക്ക് വിശേഷങ്ങളാണ് ശില്‍പ ഇപ്പോള്‍ പങ്കുവെക്കുന്നത്. 

ആഴ്ചയില്‍ ആറു ദിവസവും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന ശില്‍പ ഒരുദിവസം തനിക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനായി മാത്രം മാറ്റിവെക്കാറുണ്ട്. മിക്ക ഞായറാഴ്ചകളുമാണ് ശില്‍പ തന്റെ ഇഷ്ടഭക്ഷണ പരീക്ഷണങ്ങള്‍ക്ക് മാറ്റിവെക്കാറുള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച കേക്കാണ് ശില്‍പയുടെ വീട്ടിലുണ്ടാക്കിയത്. സാധാരണത്തേതുപോലെയല്ല അല്‍പം സ്‌പെഷലായ ദിവസം ആഘോഷിക്കാനായിരുന്നു ഈ കേക്ക്. വീഡിയോസഹിതമാണ് തന്റെ കേക്ക് വിശേഷങ്ങള്‍ ശില്‍പ പോസ്റ്റ് ചെയ്തത്. 

ശില്‍പയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയും മകനും വിയാനും ചേര്‍ന്ന് കേക്കുണ്ടാക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വനില മെര്‍ലിങ് കേക്ക് കഴിക്കുന്ന ശില്‍പ അതുണ്ടാക്കാനുള്ള കാരണവും വ്യക്തമാക്കുന്നുണ്ട്. ശില്‍പയുടെ ഇളയമകള്‍ സമീഷ ഷെട്ടി കുന്ദ്ര പിറന്ന് നാല്‍പത് ദിവസം തികഞ്ഞതിന്റെ ഭാഗമായാണ് കേക്ക് തയ്യാറാക്കി ആഘാഷിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

Every day seems like a Sunday, but I only binge on the REAL Sunday. This one is special❤️ Samisha Shetty Kundra completes 40 days and celebration calls for cake. But since all shops were closed, @rajkundra9 decided to make a Vanilla Meringue cake. The sponge was made by me and Viaan ate a slice of the cake before the meringue came on, hence it looks incomplete.🤦🏽‍♀️ But the whole process made the celebration completely worthwhile. Happy Sunday Binge, #instafam ❤️🌈 Heartfelt Gratitude to @rajkundra9 for being the most caring, loveable,and the bestest husband and father in the world ❤️ . . . . . . #SundayBinge #20DaysOfGratefulness #Day4 #family #love #husband #desserts #stayhome #staysafe #SwasthRahoMastRaho

A post shared by Shilpa Shetty Kundra (@theshilpashetty) on

കടകള്‍ എല്ലാം അടഞ്ഞു കിടക്കുന്നതുകൊണ്ട് വീട്ടില്‍ തന്നെ കേക്കുണ്ടാക്കാമെന്നു തീരുമാനിക്കുകയായിരുന്നുവെന്ന് ശില്‍പ പറയുന്നു. ലോകത്തില്‍ വച്ചേറ്റവും കെയറിങ് ആയ സ്‌നേഹവാനായ ഭര്‍ത്താവും അച്ഛനുമായ രാജ്കുന്ദ്രയ്ക്ക് ഹൃദയത്തില്‍ തൊട്ട് നന്ദി അറിയിക്കുന്നുവെന്നും ശില്‍പ പറയുന്നു. 

Content Highlights: shilpa shetty homemade cake