ഭിനയവും ഫിറ്റ്നസും പോലെ പാചകവും പ്രിയമാണ് നടി ശിൽപ ഷെട്ടിക്ക്. ആരോ​ഗ്യകരമായ റെസിപ്പികളാണ് താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ചിക്കൻ കറിയുടെ റെസിപ്പി പങ്കുവെക്കുകയാണ് ശിൽപ. 

ലളിതവും എളുപ്പത്തിൽ   ഉണ്ടാക്കാൻ കഴിയുന്നതും എന്നാണ് ശിൽപ ഈ ചിക്കൻ കറിയെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ താരം വെജിറ്റേറിയനാണെന്നു പറഞ്ഞിരുന്നു. എന്നാൽ തന്റെ ചുവടുമാറ്റത്തിനു മുമ്പുണ്ടാക്കിയ റെസിപ്പിയാണ് ഇതെന്നാണ് ശിൽപ പറയുന്നത്. ലോക്ഡൗൺ പ്രഖ്യാപനത്തിനു മുമ്പേ  ഷൂട്ട് ചെയ്തു വച്ചതാണ്. 

ഈ കറിയിൽ ചിക്കനു പകരം സോയയോ ഉരുളക്കിഴങ്ങോ ചേർത്താലും രുചികരമാവുമെന്നും ശിൽപ പറയുന്നു. റൊട്ടിക്കോ ചോറിനോ ഒപ്പവും കഴിക്കാം. തുടക്കക്കാർക്കു പോലും എളുപ്പത്തിൽ ഉണ്ടാക്കാം എന്നു ശിൽപ പറയുന്ന റെസിപ്പിയിലേക്ക്... 

 
 
 
 
 
 
 
 
 
 
 
 
 

The monsoon showers have been consistent, and it calls for something that’s simple, quick, & filling. This Simple Chicken Curry recipe was shot much before the lockdown was announced (pre-shot 6 months ago!), while I have chosen to accept vegetarianism completely. I didn't have the heart to waste this recipe... so before you jump to conclusions (I request you to not) all those who do eat and who subscribe to my channel... do try this simple dish at home, as it’s easy to make. If you’re a vegetarian or don’t eat chicken, you could replace the chicken with soya chunks, potatoes, and peas. If you have any better suggestions, please send it to us. What would you replace chicken with? Any ideas🍽💡 . . . . . #SwasthRahoMastRaho #TastyThursday #monsoon #healthyeating #recipeoftheweek #quarantinelife #eatright

A post shared by Shilpa Shetty Kundra (@theshilpashetty) on

ചേരുവകൾ

എല്ലോടു കൂടിയ ചിക്കൻ- 750 ​ഗ്രാം
തൈര്- ഒരു കപ്പ്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- 2 ടീസ്പൂൺ
കറുവയില- 2
ഏലം- നാലെണ്ണം
​ഗ്രാമ്പൂ- 5
കുരുമുളക്- അഞ്ചെണ്ണം
സവാള- രണ്ട്
തക്കാളി- രണ്ട്
ജീരകപ്പൊടി- ഒരു ടീസ്പൂൺ
കശ്മീരി മുളകുപൊടി- ഒരു ടീസ്പൂൺ
മല്ലിപ്പൊടി- ഒരു ടീസ്പൂൺ
വെള്ളം- ഒന്നരകപ്പ്
​ഗരംമസാല- അര ടീസ്പൂൺ
മല്ലിയില- അലങ്കരിക്കാൻ
പുതിനയില- അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

ചിക്കൻ കഷ്ണത്തിൽ തൈരും മഞ്ഞൾപ്പൊടിയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. പതിനഞ്ചുമിനിറ്റോളം ഇപ്രകാരം വെക്കുക. തലേദിവസം മാരിനേറ്റ് ചെയ്ത് ഫ്രിഡ്ജിൽ വെക്കുന്നതും നല്ലതാണ്. ശേഷം ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് കറുവയില, ​ഗ്രാമ്പൂ, ഏലം, കുരുമുളക് എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് നന്നായി അരിഞ്ഞുവച്ച സവാള ഇട്ടുകൊടുത്ത് വഴറ്റുക. സവാള ബ്രൗൺ നിറമാവുമ്പോൾ അരിഞ്ഞുവച്ച തക്കാളി ചേർക്കുക. അൽപം ഉപ്പ് ചേർത്താൽ പെട്ടെന്ന് വഴന്നുകിട്ടും. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വേണമെങ്കിൽ ചേർക്കാം. ഇനി ഓരോ ടീസ്പൂൺ വീതം ജീരകപ്പൊടി, കശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റാം. ഇതിലേക്ക് മാരിനേറ്റ് ചെയ്തുവച്ച ചിക്കൻ ചേർക്കുക. ഒന്ന് ഇളക്കിക്കൊടുത്തതിനു ശേഷം ഒന്നരകപ്പ് വെള്ളം ഒഴിച്ചുകൊടുക്കാം. തിളച്ചതിനു ശേഷം തീ കുറച്ചുവെക്കാം. പതിനഞ്ചു മിനിറ്റിനുശേഷം അര ടീസ്പൂൺ ​ഗരംമസാല ചേർക്കുക. മല്ലിയിലയും പുതിനയിലയും ചേർത്തിളക്കി വാങ്ങിവെക്കാം. 

Content Highlights: shilpa shetty easy chicken curry recipe