കൊറോണക്കാലം തിരക്കുകളില്‍ നിന്നെല്ലാം വിട്ട് വീട്ടുകാര്‍ക്കൊപ്പം പരമാവധി ചെലവഴിക്കാന്‍ ഉപയോഗപ്രദമാക്കുകയാണ് സെലിബ്രിറ്റികളിലേറെയും. പാചകപരീക്ഷണങ്ങളുടെ വീഡിയോകളുമായി നിരവധി സിനിമാ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. അടുക്കളയില്‍ പാചകം ചെയ്യുന്ന മകന്റെ വീഡിയോയാണ് ശിഖര്‍ ധവാന്‍ പങ്കുവെച്ചിരിക്കുന്നത്. 

മകന്‍ സൊരാവര്‍ ധവാന്‍ ചപ്പാത്തി ഉണ്ടാക്കുന്നതിന്റെ വീഡിയോയാണ് ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൂപ്പര്‍ ഹീറോ വേഷമണിഞ്ഞ് അതീവ ശ്രദ്ധാലുവായി ചപ്പാത്തിയുണ്ടാക്കുന്ന സൊരാവറാണ് വീഡിയോയിലുള്ളത്. 'സൂപ്പര്‍ താരങ്ങള്‍ക്ക് പോലും പാചകം ചെയ്യാന്‍ കഴിയും'- എന്ന ക്യാപ്ഷനോടെയാണ് ധവാന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

സൊരാവറിനോട് ചപ്പാത്തി മറിച്ചിടാന്‍ പറയുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അറിയുന്നില്ലെന്ന് സൊരാവര്‍ പറയുമ്പോള്‍ ശ്രമിച്ചു നോക്കൂ എന്നു പറയുകയാണ് ധവാന്‍. അങ്ങനെ ചപ്പാത്തി മറിച്ചിട്ട് വിജയിയെപ്പോലെ നില്‍ക്കുന്ന സൊരാവറിനെ ധവാന്‍ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. 

 
 
 
 
 
 
 
 
 
 
 
 
 

Even Super Heroes can Cook 😜#Zoraver Cooking Chapati 😁😁

A post shared by Shikhar Dhawan (@shikhardofficial) on

അടുത്തിടെ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും തന്റെ പാചകവിരുതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ വൈകരുതെന്നു പറഞ്ഞ് പനീര്‍ ബട്ടര്‍ മസാല തയ്യാറാക്കുന്ന ചിത്രമാണ് ഹര്‍ദിക് പങ്കുവച്ചത്. പാചകം റോക്കറ്റ് സയന്‍സല്ലെന്നു മനസ്സിലായെന്നും നിരവധി പുതിയ വിഭവങ്ങള്‍ ഉണ്ടാക്കിയെന്നും ഹര്‍ഭജന്‍ സിങ്ങും പറഞ്ഞിരുന്നു. 

Content Highlights: Shikhar Dhawan Shares Video Of Son Zoraver Cooking