കോവിഡ് കാലം ഷൂട്ടിങ് തിരക്കുകൾക്ക് അൽപം ഇടവേള നൽകിയപ്പോഴും സമൂഹമാധ്യമത്തിൽ സജീവമായിരുന്നു സെലിബ്രിറ്റികൾ. ഒഴിവു വേളകളിലെ പാചക പരീക്ഷണങ്ങളുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പലരും പങ്കുവച്ചിരുന്നു. ആരാധകരുമായി സംവദിക്കുന്ന കാര്യത്തിൽ ഒട്ടും പിശുക്കു കാണിക്കാറില്ല കിങ്ഖാൻ ഷാരൂഖ് ഖാൻ. ഇപ്പോഴിതാ തന്റെ പ്രിയ്യപ്പെട്ട ഭക്ഷണത്തെക്കുറിച്ചും പാചകത്തെക്കുറിച്ചുമൊക്കെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
ട്വിറ്ററിൽ ആസ്ക്എസ്ആർകെ എന്ന സെഷനിലൂടെയാണ് ഷാരൂഖ് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്. ഇക്കൂട്ടത്തിലാണ് തനിക്കേറ്റവും പ്രിയ്യപ്പെട്ട ഭക്ഷണം ഏതെന്നും ഷാരൂഖ് പറഞ്ഞിരിക്കുന്നത്.
ജീവിതകാലം മുഴുവൻ മൂന്ന് ഭക്ഷണം മാത്രം കഴിക്കാൻ പറഞ്ഞാൽ അവ ഏതായിരിക്കും എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഷാരൂഖ്.
Daal chawal onions https://t.co/CBbpI8wTbw
— Shah Rukh Khan (@iamsrk) October 27, 2020
ഇതിന് മിക്ക ഇന്ത്യക്കാരുടെയും പ്രിയവിഭവമാണ് ഷാരൂഖ് മറുപടി നൽകിയത്. മറ്റൊന്നുമല്ല ചോറും പരിപ്പുകറിയും ഉള്ളിയും കഴിച്ച് ജീവിതകാലം മുഴുവൻ കഴിയാമെന്നാണ് താരത്തിന്റെ മറുപടി. ഷാരൂഖ് പാചകം പഠിച്ചോ എന്നതായിരുന്നു മറ്റൊരു ആരാധകന്റെ സംശയം. ഇതിനും കൃത്യമായ മറുപടി താരം നൽകി. സത്യസന്ധമായി പറഞ്ഞാൽ ഉപ്പ് എത്ര ഇടണം എന്നത് ഇപ്പോഴും കുഴക്കുന്ന കാര്യമാണ് എന്നതായിരുന്നു അത്.
‘Namak kitna daalna hai’ is still a struggle honestly... https://t.co/Us63DyUw2c
— Shah Rukh Khan (@iamsrk) October 27, 2020
അൽപം വളഞ്ഞൊരു ചോദ്യമാണ് മറ്റൊരു ആരാധകൻ ചോദിച്ചത്. പ്രശസ്തരല്ലാത്ത സുഹൃത്തുക്കൾക്കൊപ്പം ഡിന്നറിനു പോയാൽ ഇപ്പോഴും ബിൽ വിഭജിക്കാറുണ്ടോ അതോ ഷാരൂഖ് തന്നായെകുമോ നൽകുക എന്നതായിരുന്നു അത്. പ്രശസ്തരാണോ അല്ലയോ എന്നതുമായി ബന്ധമില്ലെന്നും അവർ പണമടയ്ക്കും കാരണം താൻ പണം കൊണ്ടുനടക്കാറില്ല എന്നുമാണ് ഷാരൂഖ് മറുപടി നൽകിയത്.
Content Highlights: Shah Rukh Khan Revealed His Favourite Food and Cooking Struggles