ക്ഷണം ആസ്വദിക്കുന്നതിന്റെ കാര്യത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഒട്ടും പിന്നിലല്ല. സ്വന്തമായി പാചകം ചെയ്യുന്നതിന്റെയും മകൾ സാറയുടെ പാചക പരീക്ഷണങ്ങളുടെയുമൊക്കെ ചിത്രങ്ങളും വീഡിയോകളും സച്ചിൻ പങ്കുവെക്കാറുണ്ട്. പതിവുപോലെ ഇക്കുറിയും സാറയുടെ പാചക പരീക്ഷണത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സച്ചിൻ. 

സാറ തയ്യാറാക്കിയ ലാവിഷ് മീലിന്റെ ചിത്രമാണ് സച്ചിൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാറ ഞങ്ങൾക്കായി തയ്യാറാക്കിയ ബുദ്ധാ ബൗൾ എന്നു പറഞ്ഞാണ് സച്ചിൻ ചിത്രം പോസ്റ്റ് ചെയ്തത്. മുളകും തേനും പുരട്ടിയ സാൽമൺ, ഹണീ മസ്റ്റാർഡ് കാരറ്റ്, ഉപ്പിലിട്ട വെള്ളരിക്ക, അവോകാഡോ എന്നിവ ഉള്ളിയും മല്ലിയിലയും ചേർത്ത് അലങ്കരിച്ചത്- എന്ന ക്യാപ്ഷനാണ് സച്ചിൻ നൽകിയിരിക്കുന്നത്. 

ഇത്ര ആരോ​ഗ്യകരവും രുചികരവുമായ ഭക്ഷണം ഏറെ ആസ്വദിച്ചെന്നും എല്ലാറ്റിലുമുപരി അവ സ്നേഹം നിറച്ചതാണെന്നും സച്ചിൻ കുറിക്കുന്നുണ്ട്. കളർഫുൾ ആയി മൂന്നു പാത്രങ്ങളിൽ ഭക്ഷണം വിളമ്പിയിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. 

അടുത്തിടെ സാറ തയ്യാറാക്കിയ ബീറ്റ്റൂട്ട് കബാബിന്റെ ചിത്രങ്ങളും സച്ചിൻ പങ്കുവച്ചിരുന്നു. '' അറുപതു സെക്കൻഡുകൾക്കുള്ളിൽ കാലിയായി. സ്വാദിഷ്ടമായ ബീറ്റ്റൂട്ട് കബാബിന് നന്ദി സാറാ''- എന്നു പറഞ്ഞാണ് അന്നു ചിത്രം പോസ്റ്റ് ചെയ്തത്. 

Content Highlights: Sara Tendulkar Cooks A Yummy Meal For Sachin Tendulkar