ക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത് തന്റെ പിറന്നാൾ ആഘാേഷിച്ചത്. അച്ഛന്റെ അറുപത്തിയൊന്നാം പിറന്നാളിന് മകൾ ഇഖ്റ മനോഹരമായൊരു കേക്ക് ബേക്ക് ചെയ്യുകയുമുണ്ടായി. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യതയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ മകൾ അച്ഛനായി തയ്യാറാക്കിയ കേക്കിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. 

സഞ്ജയ് ദത്ത് മുംബൈയിലും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ദുബായിലുമാണ് താമസം. അച്ഛന്റെ പിറന്നാൾ ആഘോഷിക്കാൻ അടുത്തില്ലാത്ത വിഷമമാണ് ഇഖ്റ കേക്ക് ബേക്ക് ചെയ്തു തീർത്തത്. അമ്മയുടെ സഹായത്തോടെയാണ് ഇഖ്റ തയ്യാറാക്കുന്നത്.  കേക്കിനു വേണ്ടിയുള്ള ബാറ്ററും ഐസിങ്ങുമൊക്കെ ഉണ്ടാക്കുന്നത് ഇഖ്റ തനിച്ചു തന്നെയാണ്. മനോഹരമായി അലങ്കരിച്ച കേക്കിൽ ഹാപ്പി ബർത്ഡേ പാപ്പാ എന്ന് സ്വന്തമായെഴുതിയ കാർഡും ഇഖറ് വച്ചിട്ടുണ്ട്. 

sanjay dutt

സഹോദരൻ ഷാഹ്രാനൊപ്പം കേക്കിനു മുന്നിൽ പോസ് ചെയ്യുന്ന ഇഖ്റയുടെ ചിത്രവും മക്കൾക്കൊപ്പം മാന്യതയും ചേർന്ന് കേക്ക് മുറിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 

നേരത്തേയും മകൾ പാചകം ചെയ്യുന്ന ചിത്രങ്ങൾ മാന്യത പോസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാൻ ഇഖ്റ ​ഗുലാബ് ജാമുൻ ഉണ്ടാക്കുന്ന ചിത്രമാണ് മാന്യത പങ്കുവച്ചിരുന്നത്.

sanjay

2008ൽ വിവാഹിതരായ മാന്യതയ്ക്കും സഞ്ജയ്ക്കും ഇരട്ടക്കുട്ടികളാണുള്ളത്. നേരത്തെ റിച്ചാ ശർമയെ വിവാഹം ചെയ്തിട്ടുള്ള സഞ്ജയ്ക്ക് തൃഷാലാ ദത്ത് എന്ന മുപ്പത്തിരണ്ടുകാരിയായ മകളുമുണ്ട്.

Content Highlights: Sanjay Dutts Daughter Iqra Bakes A Cake On His Birthday