രാധകരുമായി വിശേഷങ്ങൾ പങ്കിടുന്നതിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തയാളാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ക്രിക്കറ്റ് മാത്രമല്ല പാചകവും ഭക്ഷണ വിശേഷങ്ങളുമൊക്കെ സച്ചിൻ പങ്കുവെക്കാറുണ്ട്. നേരത്തേ വടാപാവ് ഉണ്ടാക്കിയതിന്റെയും മകളുടെ പാചക പരീക്ഷണങ്ങളുടെയുമൊക്കെ വിശേഷങ്ങൾ സച്ചിൻ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഭാര്യ അഞ്ജലി തെണ്ടുൽക്കറുടെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് സച്ചിൻ പങ്കുവെച്ചിരിക്കുന്നത്. ​ഗുജറാത്തി താലി കഴിക്കുന്ന സച്ചിനും കുടുംബവുമാണ് ചിത്രങ്ങളിലുളളത്. 

സച്ചിനും അഞ്ജലിയും മകൾ സാറയും മറ്റു കുടുംബാം​ഗങ്ങളും ചേർന്ന് ​ഗുജറാത്തി താലി കഴിക്കുന്ന പോസ്റ്റാണ് സച്ചിൻ പങ്കുവെച്ചത്. പതിമൂന്നോളം വിഭവങ്ങളുള്ള ​ഗുജറാത്തി താലി കഴിച്ച സന്തോഷത്തിൽ രസകരമായൊരു ക്യാപ്ഷനും സച്ചിൻ പങ്കുവെച്ചിട്ടുണ്ട്. 

അഞ്ജലിയുടെ പിറന്നാൾ ആഘോഷിക്കാൻ ശ്രീ താക്കർ ഭോജനാലയത്തിൽ നിന്ന് നല്ലൊരു ​ഗുജറാത്തി താലി കഴിച്ചു. അവളുടെ ​ഗുജ്ജു ജീൻ ശക്തമാണ്, പക്ഷേ ഞങ്ങളുടെ ജീൻസിന്റെ ബട്ടൺ ഈ ഭക്ഷണം കഴിച്ചതോടെ ദുർബലമായി. - സച്ചിൻ കുറിച്ചു. 1945 മുതൽ നിലനിൽക്കുന്ന റെസ്റ്ററന്റാണ് അതെന്ന് അറിഞ്ഞതിൽ അതിശയം തോന്നുന്നുവെന്നും സച്ചിൻ കുറിച്ചു. നിരവധി വിഭവങ്ങളാൽ സമൃദ്ധമായ താലി കഴിച്ചതോടെ വയറു വീർത്ത് പൊട്ടാറായെന്ന് പറയാതെ പറയുകയായിരുന്നു സച്ചിൻ. 

ലോക്ക്ഡൗൺ കാലത്തും തന്റെ പാചകാഭിരുചി പങ്കുവച്ചിട്ടുള്ളയാളാണ് സച്ചിൻ. തന്റെ ഇരുപത്തിയഞ്ചാം വിവാഹ വാർഷികത്തിന് മധുരപലഹാരം തയ്യാറാക്കി കുടുംബത്തെ അത്ഭുതപ്പെടുത്തിയിരുന്നു. നേരത്തെ മകൾ സാറ ബീറ്റ്റൂട്ട കബാബ് തയ്യാറാക്കിയതിന്റെയും ടബൂലാ എന്ന സാലഡ് തയ്യാറാക്കിയതിന്റെയും ചിത്രങ്ങളും സച്ചിൻ പങ്കുവച്ചിരുന്നു. 

Content Highlights: Sachin Tendulkar, Gujarati Thali, Wife Anjalis Birthday Feast, sachin tendulkar food habits, sachin tendulkar food diet