​ഗായിക റിമി ടോമിയുടെ മോക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഠിനമായ വർക്കൗട്ടാണ് തന്റെ ഫിറ്റ്നസിനു പിന്നിലെന്നും താരം പറഞ്ഞിരുന്നു. ഒപ്പം ഭക്ഷണത്തിന്റെ കാര്യത്തിലും താരത്തിന് ഇഷ്ടങ്ങളുണ്ട്. ഇപ്പോഴിതാ പ്രിയഭക്ഷണത്തിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് റിമി. 

എ​ഗ് റോസ്റ്റും ബ്രെഡും വിളമ്പി വച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലം തൊട്ടേ തന്റെ പ്രിയപ്പെട്ട ഫുഡ് കോമ്പിനേഷനാണ് ഇതെന്നും താരം കുറിക്കുന്നു. 

കുഞ്ഞിലെ തോട്ട് ഉള്ള ഇഷ്ടമാണ്, അറിയില്ലാ എന്താണെന്ന്. എ​ഗ് റോസ്റ്റ് ഇഡ്ഡലിക്കോ ഉപ്പുമാവിനോ ബ്രെ‍ഡിനോ ചപ്പാത്തിക്കോ ഒപ്പം കഴിക്കുക. ഒരിക്കലും അതു കുറഞ്ഞിട്ടില്ല.- താരം കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rimitomy (@rimitomy)

ഒപ്പം 'നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ' എന്ന ​ഗാനത്തിന്റെ വരികളും ഭക്ഷണത്തോടുള്ള ഇഷ്ടം പങ്കുവെക്കാൻ റിമി കുറിച്ചിട്ടുണ്ട്. ആർക്കൊക്കെയാണ് ഇങ്ങനെ കഴിക്കാൻ ഇഷ്ടമെന്നും റിമി ചോദിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം വർക്കൗട്ട് വീ‍ഡിയോ പങ്കുവച്ച് താരം കുറിച്ച വരികളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് അനുഭവിക്കുന്ന വേദന നാളത്തേക്കുള്ള കരുത്താകും എന്നുപറഞ്ഞാണ് റിമി വീഡിയോ പങ്കുവച്ചത്.