ഗായികയായും അവതാരകയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് റിമി ടോമി. സിനിമയില്‍ സജിവമാണെങ്കിലും ഇടയ്‌ക്കൊരു ബ്രേക്ക് കിട്ടിയാല്‍ റിമി യാത്രകള്‍ക്ക് വേണ്ടി മാറ്റിവെയ്ക്കാറുണ്ട്. മേഘാലയിയിലെ മൗലിനോംഗ് എന്ന ഗ്രാമത്തിലെ ചെറിയൊരു കടയിലിരുന്ന് കട്ടന്‍ചായയും ചീനിക്കിഴങ്ങും (മധുരക്കിഴങ്ങ് )കഴിക്കുന്ന റിമിയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാമിലുടെയാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വ്യത്തിയുള്ള ഗ്രാമമെന്ന് ഖ്യാതി കേട്ട ഗ്രാമമാണ് മൗലിനോംഗ്. ഗ്രാമത്തില്‍ കാണുന്ന കൊച്ചുകടകളില്‍ കട്ടന്‍ചായ, പലതരത്തിലുള്ള പഴവര്‍ഗങ്ങള്‍, പച്ചകറികള്‍, മുട്ട എന്നിവ ലഭിക്കുമെന്ന് റിമി പറയുന്നു. കട്ടന്‍ചായയും മധുരക്കിഴങ്ങുമാണ് റിമി കഴിക്കാന്‍ തിരഞ്ഞെടുത്തത്. തന്റെ ഗൈഡ് രാജ്കുമാറിനെയും റിമി പരിചയപ്പെടുത്തുന്നുണ്ട്.
തന്റെ യാത്രയുടെ നിരവധി ചിത്രങ്ങളും റിമി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Celebrity Cuisine: Singer Rimi Tomi having black tea and sweet potato