ലോകത്തെയാകെ പരിഭ്രാന്തിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്നു കൊണ്ടിരിക്കുകയാണ്. സാധാരണക്കാരും സെലിബ്രിറ്റികളുമൊക്കെ സാമൂഹിക അകലം പാലിച്ച് വീടിനുള്ളില്‍ തന്നെ കഴിയുകയാണ്. വീട്ടിലിരുന്ന് ബോറടിക്കുന്ന പലതാരങ്ങളും പോംവഴി കണ്ടെത്തുന്നത് സോഷ്യല്‍മീഡിയയിലൂടെയാണ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന സെഷനുകള്‍ പലരും തങ്ങളുടെ പേജിലൂടെ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങും തന്റെ പേജിലൂടെ പ്രിയഭക്ഷണത്തേക്കുറിച്ച് ആരാധകരുമായി പങ്കുവെക്കുകയാണ്. 

deepika

ഉച്ചഭക്ഷണത്തിന് എന്താണ് കഴിച്ചത് എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ബിരിയാണിയാണ് കഴിച്ചതെന്നു പറഞ്ഞ രണ്‍വീര്‍ തനിക്കായി പ്രിയതമ ദീപിക ഒരുക്കിയ രുചികരമായ ഡസേര്‍ട്ടിനെക്കുറിച്ചും പങ്കുവെച്ചു. 'എന്റെ പ്രിയപ്പെട്ട ഭാര്യയുടെ മാസ്റ്റര്‍ ക്രിയേഷന്‍' എന്നു പറഞ്ഞ് ദീപിക തയ്യാറാക്കിയ വനില ഐസ്‌ക്രീമിന്റെ ചിത്രമാണ് രണ്‍വീര്‍ പങ്കുവച്ചത്. ബിസ്‌ക്കറ്റ് പൊടിച്ച് ചോക്ലേറ്റ് പാളിയാക്കി തയ്യാറാക്കിയ ഐസ്‌ക്രീം ആണ് ചിത്രത്തിലുള്ളത്. 

ക്വാറന്റൈനില്‍ കഴിയുന്ന ദീപികയും രണ്‍വീറും ആരാധകരോട് സാമൂഹിക അകലം പാലിച്ച് കഴിയാനാണ് പറയുന്നത്. ഉറക്കവും വ്യായാമവും ഭക്ഷണം കഴിക്കലും സിനിമ കാണലുമൊക്കെയാണ് ഇപ്പോഴത്തെ പ്രധാന പരിപാടികളെന്നും രണ്‍വീര്‍ പറയുന്നു. 

Content Highlights: Ranveer Singh on Deepika Padukone's Cooking