ണ്‍വീര്‍ സിങ്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ദീപികയുടെ ചിത്രം വൈറലായിരിക്കുകയാണ്. പാതിരാത്രിയില്‍ ന്യൂടെല്ല  ഒളിച്ചു കഴിക്കുന്ന ദീപികയുടെ ചിത്രമാണ് ഭര്‍ത്താവായ രണ്‍വീര്‍ പോസ്റ്റ് ചെയ്തത്. 

കൊറോണ ലോക്ക്ഡൗണില്‍ വീടിനുള്ളില്‍ തന്നെയിരിക്കുന്ന താരങ്ങള്‍ പലരും തങ്ങളുടെ ഫണ്ണി ടൈം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. രണ്‍വീറും ദീപികയും പരസ്പരം അവരുടെ കാന്‍ഡിഡ് മൊമന്റുകള്‍ തമാശരൂപേണ ആരാധകര്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്നുണ്ട്. 

പാതിരാത്രിയില്‍ ആരും കാണാതെ ന്യൂടല്ല കട്ടുതിന്നുന്ന ദീപികയെ കയ്യോടെ പിടികൂടി എന്നാണ് രണ്‍വീറിന്റെ പോസ്റ്റിന്റെ ക്യാപ്ഷന്‍ തന്നെ. അവള്‍ ഖില്‍ജിയെ തിന്നുതീര്‍ക്കുകയാണ്, എന്തൊരു മധുരപ്രതികാരം എന്നും രണ്‍വീര്‍ പറയുന്നു. #sneakysneaky #caughtintheact @deepikapadukone (sic) എന്നീ ഹാഷ്ടാഗുകളിലാണ് ഇന്‍സ്റ്റയിലെ ഈ ചിത്രം. 

കഴിഞ്ഞ ദിവസം ഉറങ്ങുന്ന രണ്‍വീറിന്റെ ചിത്രം ദീപികയും പങ്കുവച്ചിരിന്നു. നെറ്റിയില്‍ ഹസ്ബന്‍ഡ് എന്ന ലേബല്‍ എഴുതി ഒട്ടിച്ച ശേഷമാണ് ദീപിക ആ ചിത്രം പകര്‍ത്തിയത്. 

Content Highlights: Ranveer shared a candid pic of Deepika sneaking around the house and eating nutella