ദേസിഗേള്‍ പ്രിയങ്ക ചോപ്രയുടെ  മിയാമിയിലെ പിറന്നാളാഘോഷം ആരാധകര്‍ക്കും ആഘോഷമായിരുന്നു. പിറന്നാളാഘോഷത്തിന് പിസി അണിഞ്ഞ ചുവന്ന തിളങ്ങുന്ന വസ്ത്രവും കേക്കുമായിരുന്നു പിറന്നാളാഘോഷത്തിന്റെ ഹൈലൈറ്റ്. 

പ്രിയങ്ക അണിഞ്ഞ ഔട്ട് ഫിറ്റിന്റെ അതേ നിറത്തിലുള്ള കേക്കാണ് നിക് പിറന്നാള്‍ ദിനത്തില്‍ പ്രിയങ്കക്ക് സര്‍പ്രൈസായി ഒരുക്കിയത്. അഞ്ചുനിലകളിലുള്ള റെഡ്-ഗോള്‍ഡന്‍ കേക്കിനായി ഒന്നും രണ്ടുമല്ല മൂന്നുലക്ഷം രൂപയാണ് നിക് ചെലവഴിച്ചത്. കൃത്യമായി പറഞ്ഞാല്‍ 5000 ഡോളര്‍(3,45,000രൂപ). പിങ്ക് വില്ലയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

നിക്കിന്റെ നിര്‍ദേശപ്രകാരം കേക്ക് നിര്‍മിച്ചത് മിയാമിയിലെ ഡിവൈന്‍ ഡെലിക്കസീസ് കേക്കാണ്. പ്രിയങ്ക അണിയാന്‍ പോകുന്നത് ചുവന്ന തിളങ്ങുന്ന ഔട്ട്ഫിറ്റാണെന്ന് അറിയാമായിരുന്ന നിക് അതേ നിറത്തിലുള്ള കേക്ക് തന്നെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരം ചോക്ലേറ്റ്- വാനില കേക്കിനെ ചുവപ്പ്, സ്വര്‍ണനിറങ്ങളില്‍ ഡെക്കറേറ്റ് ചെയ്യുകയായിരുന്നു.

നിക്കിന്റെ ഭാവനയിലുള്ള കേക്ക് രൂപപ്പെടുത്തിയെടുത്തത് ഒരു ദിവസത്തെ സമയമെടുത്താണ്. അവസാനനിമിഷത്തിലാണ് കേക്കിന്റെ ഓര്‍ഡര്‍ എത്തിയതെന്നും അതിനാല്‍ കേക്കിന്റെ നിര്‍മാണത്തിന് അധികസമയം ചെലവിടാനുണ്ടായിരുന്നില്ലെന്നും കേക്ക് നിര്‍മാതാക്കള്‍ പറയുന്നു. 

വിവാഹശേഷമുള്ള ആദ്യപിറന്നാള്‍ അതിഗംഭീരമായിരിക്കണമെന്ന് നിക്കിന് നിര്‍ബന്ധമായിരുന്നത്രേ. ജൂലൈ പതിനെട്ടിന് 37-ാം പിറന്നാളാണ് പ്രിയങ്ക ആഘോഷിച്ചത്.

 

Content Highlights: Priyanka Chopra's birthday Cake