മികച്ച വേഷങ്ങള്‍ കൊണ്ട് ബോളിവുഡില്‍ ശ്രദ്ധേയയാണ് പരിനിതി ചോപ്ര. യാത്രകളെ സ്‌നേഹിക്കുന്ന താരം ഇപ്പോള്‍ ലണ്ടനിലാണ്. തുര്‍ക്കി യാത്രയ്ക്ക് ശേഷമാണ് താരമിപ്പോള്‍ ലണ്ടനില്‍ എത്തിയിരിക്കുന്നത്. കോപ്പര്‍ ചിമ്മിനിയെന്ന പ്രമുഖ റെസ്റ്റോറന്റില്‍ നിന്നുള്ള ഭക്ഷണത്തെ കുറിച്ച് മനസ് നിറഞ്ഞ് വര്‍ണ്ണിച്ചിരിക്കുകയാണ് താരം

''ഇന്ത്യയില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയത് കഴിഞ്ഞ മാര്‍ച്ച് മുതലാണ്. ഈ ദാലും റൊട്ടിയും ചോറും എനിക്ക് ആനന്ദകണ്ണീര്‍ നല്‍കി. വീടിനെ ഓര്‍മ്മിപ്പിച്ചതിന് നന്ദി. മാറി നില്‍ക്കുമ്പാഴാണ് നിങ്ങള്‍ക്ക് അതിന്റെ വില മനസിലാവുക ''- പരീനീതി കുറിച്ചു. ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രവും താരം നല്‍കിയിട്ടുണ്ട്

ചിത്രത്തിന് താഴെ നിരവധി പ്രമുഖര്‍ കമന്റ് ചെയ്തു. താരത്തിന്റെ ടൂര്‍ ചിത്രങ്ങളില്‍ മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധ നേടിയിരുന്നു.

Content Highlights: Parineeti Chopra Ate At An Indian Restaurant In London