മൂഹമാധ്യമത്തിലാകെ ഇപ്പോള്‍ ദാല്‍ഗോന കോഫി തരംഗമാണ്. തണുത്ത പാലും പഞ്ചസാരയും ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ ചേര്‍ത്തടിച്ച പേസ്റ്റും കൊണ്ട് തയ്യാറാക്കുന്ന ദാല്‍ഗോന കോഫിയുടെ വീഡിയോകളും ഫോട്ടോകളുമാണ് എങ്ങും. സെലിബ്രിറ്റികള്‍ വരെ ദാല്‍ഗോന കോഫിക്കു പുറകെയാണിപ്പോള്‍. നടി നവ്യ നായരും ദാല്‍ഗോന കോഫിയില്‍ ഒരു കൈവച്ചിരിക്കുകയാണ്. 

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ദാല്‍ഗോന കോഫി തയ്യാറാക്കിയ വിശേഷങ്ങള്‍ നവ്യ പങ്കുവച്ചത്. ഒപ്പം രുചികരമായ കോഫിക്കായി ഒരു ടിപ്പും നവ്യ നല്‍കുന്നുണ്ട്.

'' അങ്ങനെ ഞാനും ഉണ്ടാക്കി ദാല്‍ഗോന കോഫി. കോഫിയുടെ കടുത്ത ആരാധകര്‍ക്ക് ഇത് പാലും പഞ്ചസാരയുമില്ലാതെ കുടിക്കാം, അല്ലാത്തവര്‍ അല്‍പം പാലും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് നല്ലത്. ഞാനങ്ങനെയാണ് ചെയ്തത്, വളരെയധികം രുചികരമായി'' - നവ്യ കുറിച്ചു.

ഗായിക റിമി ടോമിയുള്‍പ്പെടെ നിരവധി പേരാണ് കോഫി എങ്ങനെയുണ്ടെന്ന് കമന്റ് ചെയ്തത്. ഇതിനു കയ്പ്പ് കൂടുതലാണെന്നും ഇതിലും ഭേദം സാധാരണ കോഫിയാണെന്നും കമന്റ് ചെയ്യുന്നവരുമുണ്ട്. 

ദാല്‍ഗോന കോഫി തയ്യാറാക്കുന്ന വിധം

ചേരുവകള്‍

ഇന്‍സ്റ്റന്റ് കോഫി 2 ടേബിള്‍ സ്പൂണ്‍

പഞ്ചസാര 2 ടേബിള്‍ സ്പൂണ്‍

ചൂടുവെള്ളം രണ്ട് ടേബിള്‍ സ്പൂണ്‍

തണുപ്പിച്ച പാല്‍ അരകപ്പ്

ഐസ്‌ക്യൂബ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കോഫിയും ചൂടുവെള്ളവും പഞ്ചസാരയും ഒരു ബൗളിലെടുത്ത് നന്നായി അടിച്ചെടുക്കുക. ഈ കോഫി മിക്‌സ് കട്ടിയായി നുരഞ്ഞുവരം വരെ ഇപ്രകാരം ചെയ്യുക. ഇനി ഒരു ഗ്ലാസ്സില്‍ പാലൊഴിച്ച് അതിനു മുകളില്‍ ഐസ്‌ക്യൂബിടാം. ശേഷം കോഫി മിശ്രിതം മുകളിലൊഴിക്കാം. ദാല്‍ഗോന കോഫി തയ്യാര്‍.

Content Highlights: navya nair tries dalgona coffee