ക്ഷണത്തോടുള്ള തന്റെ താത്പര്യം ബോളിവു‍ഡ് താരം നാര്‍ഗിസ് ഫഖ്രി നേരത്തേ പറഞ്ഞിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ വിവിധ പോസ്റ്റുകളിലൂടെ താരം അവ പങ്കുവെക്കാറുമുണ്ട്.
 
ഇപ്പോഴിതാ 21 ദിവസം വെള്ളം മാത്രം കുടിച്ചുകൊണ്ട് ഉപവാസമാരംഭിച്ചിരിക്കുകയാണ് നടി.‌ ഈ രീതിയില്‍  ഉപവസിക്കുമ്പോള്‍ ലഭിക്കുന്ന ആരോഗ്യപരമായ നേട്ടങ്ങളെക്കുറിച്ചും താരം വിവരിക്കുന്നുണ്ട്. ഈ  ഉപവാസം ശരീരത്തെ വിഷവിമുക്തമാക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നും  നടി അവകാശപ്പെട്ടു. അവര്‍ ഇന്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ വിവരിച്ചത്.
 
ഉപവാസം ആരംഭിക്കുന്നതിനു മുമ്പുള്ള ദിവസം കഴിച്ച അത്താഴത്തിന്റെ ചിത്രം കൂടി നടി പങ്കുവെച്ചിട്ടുണ്ട്. വേവിച്ച ഉരുളകിഴങ്ങും ഗ്രേവിയും ഏതാനും പച്ചക്കറിയുമാണ് താരം പങ്കുവെച്ച ചിത്രത്തിലുള്ളത്. 

കുറച്ച് ദിവസത്തേക്ക് വെള്ളംമാത്രം കുടിച്ച് ഉപവസിക്കുന്ന രീതിയാണിത്. ശരീരഭാരം കുറയുന്നതിനോടൊപ്പം ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിനും രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനും ഈ ഉപവാസം സഹായിക്കും. എന്നാല്‍, മികച്ച ആരോഗ്യവിദഗ്ധന്റെ നിര്‍ദേശപ്രകാരം മാത്രമെ ഈ രീതിയിലുള്ള ഉപവാസം നടത്താന്‍ പാടുള്ളൂവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

Content highlights: nargis fakhri started her 21 day water fasting routine