മിറാ കപൂറിന് വെജിറ്റേറിയന്‍ ഡയറ്റ് വിട്ടൊരു കളിയുമില്ല. എന്നാലത് പോഷക സമൃദ്ധമാകുകയും വേണം. മിറയുടെ ഭക്ഷണപ്രിയം ഇന്‍സ്റ്റഗ്രാം പേജിലും കാണാം. പുതിയതായി ഇന്‍സ്റ്റ സ്റ്റോറിയില്‍ കളര്‍ഫുള്‍ മോണിങ് ബ്രേക്ക് ഫാസ്റ്റാണ് മിറ തന്റെ ഫോളോവേഴ്‌സിന് വേണ്ടി പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവായ നടന്‍ ഷാഹിദ് കപൂറിനും മക്കളായ മിഷയ്ക്കും സെയ്‌നും ഏറെ ഇഷ്ടമുള്ള ആരോഗ്യ ഭക്ഷണമാണ് ഇതെന്ന് മിറ.
പോംഗ്രെനേറ്റ് സീഡ്‌സ്, വാഴപ്പഴം, പംകിന്‍ സീഡ്‌സ്, ചിയ സീഡ്‌സ്, സണ്‍ഫ്ളവര്‍ സീഡ്‌സ് എന്നിവയുടെ മിക്‌സാണ് ബ്രേക്ക്ഫാസ്റ്റ്. വിറ്റാമിന്‍സ് എന്നാണ് മിറ ഇതിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇവയെല്ലാം വിറ്റാമിനുകളുടെ കലവറയാണല്ലോ.
പോംഗ്രനേറ്റ് വിറ്റാമിന്‍ സി, കെ, ബി എന്നിവയാല്‍ സമൃദ്ധമാണ്. വാഴപ്പഴം വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി എന്നിവയാണ് നല്‍കുന്നത്. മാത്രമല്ല പോംഗ്രനേറ്റും വാഴപ്പഴവും പൊട്ടാസ്യം ധാരാളമുള്ള ഭക്ഷണ സാധനങ്ങളാണ്. ചിയ, സണ്‍ഫ്ളര്‍, പംപ്കിന്‍ എന്നീ സീഡുകള്‍ ബീറ്റാകരോട്ടീന്‍ നിറഞ്ഞവയാണ്. മാത്രമല്ല ഇവയെല്ലാം ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ കലവറകൂടിയാണ്.
സണ്‍ഫ്ളവര്‍ സീഡും ചിയ സീഡും ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കും. പേശികള്‍ക്ക് നല്ല ആരോഗ്യം നല്‍കാനും ഭാരം കുറയ്ക്കാനും ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
Content Highlights: Mira Kapoor's Colourful Morning Breakfast Packs Of Vitamins And Proteins