മിലിന്ദ് സോമന്‍ പ്രായത്തെ തോല്‍പ്പിക്കുന്നത് കൃത്യമായ ഫിറ്റ്‌നെസ്സ് പ്ലാനും ഡയറ്റും കൊണ്ടാണ്. മോഡലും അഭിനേതാവുമായ മിലിന്ദ് കോവിഡില്‍ നിന്ന് മുക്തി നേടിയിരിക്കുകയാണ്. തന്റെ ദിവസേനയുള്ള ഭക്ഷണരീതി വ്യക്തമാക്കിയിരിക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

രാവിലെ എഴുന്നേറ്റാല്‍ അധികം തണുക്കാത്ത വെള്ളം 500 മില്ലി കുടിക്കും. 10 മണിക്ക് ബ്രേക്ക്ഫാസ്റ്റാണ്. അല്‍പ്പം നട്‌സ്, ഒരു പപ്പായ അല്ലെങ്കില്‍ അതാത് കാലങ്ങളില്‍ ലഭിക്കുന്ന പഴങ്ങള്‍ കഴിക്കും.

രണ്ട് മണിക്കാണ് ഉച്ചഭക്ഷണം ചോറും ദാല്‍ കിച്ചടിയും ഒപ്പം പച്ചക്കറികളും. പ്ലേറ്റില്‍ ഒരു ഭാഗം ചോറും പരിപ്പും, രണ്ട് ഭാഗം പച്ചക്കറിയുമായിരിക്കും.. ഇതോടൊപ്പം രണ്ട് സ്പൂണ്‍ നെയ്യുമുണ്ടാക്കും. ചോറില്ലെങ്കില്‍ ആറ് ചപ്പാത്തി കഴിക്കും. മാസത്തില്‍ ഒരിക്കല്‍ ചിക്കന്‍, മട്ടന്‍, മുട്ട എന്നിവ ചെറിയ ഒരു കഷ്ണം കഴിക്കും

അഞ്ച് മണിക്ക് ശര്‍ക്കര ചേര്‍ത്ത കട്ടന്‍ച്ചായ

രാത്രി ഒരു പ്ലേറ്റ് പച്ചക്കറി, വിശപ്പ് അധികമാണെങ്കില്‍ കിച്ചടി. രാത്രി നോണ്‍വെജ് കഴിക്കാറേയില്ല. കൃത്യം 7 മണിക്ക് അത്താഴം കഴിക്കാന്‍ താരം മറക്കാറില്ല

കിടക്കാന്‍ പോവുന്നതിന് മുന്നേ മഞ്ഞള്‍ ഇട്ട് തിളപ്പിച്ച വെള്ളം, മധുരത്തിന് അല്‍പ്പം ശര്‍ക്കരയും. മധുരത്തിന് വേണ്ടി പരമാവധി ശര്‍ക്കരയെയാണ് ആശ്രയിക്കുക. 

ഫാസ്റ്റ ഫുഡ്, റിഫൈന്‍ഡ് ഓയില്‍, കൂള്‍ ഡ്രിംഗ്‌സ് എന്നിവയോട് താരം അകന്ന് നില്‍ക്കുകയാണ് പതിവ് അതേ പോലെ തണുത്ത് വെള്ളവും കുടിക്കാറില്ല. മദ്യപാനം വര്‍ഷത്തില്‍ ഒന്നോ രണ്ടോ വട്ടം അതും ഒരു ഗ്ലാസ് മാത്രം.

താരത്തിന്റെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ച് പറ്റി നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു

Content Highlights: Milind soman Food Chart