ന്റെ കുട്ടിക്കാലത്തെ ഓര്‍മകളുമായി ബന്ധമുള്ളതുകൊണ്ടാണ്‌ നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നയ്ക്ക് മാങ്ങയോട് ഇത്ര പ്രിയം. അത്തരമൊരു ഓര്‍മയാണ് നാല്‍പത്തേഴുകാരിയായ ട്വിങ്കിള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. തന്റെ വീടിന് ചുറ്റുമുള്ള തോട്ടത്തിലെ വേനല്‍ ദൃശ്യങ്ങളാണ് അവ. പ്രത്യേകിച്ചും മാങ്ങകളുടെ. 

മകള്‍ നിതാര മാങ്ങ കൈയിലെടുത്തുന്നു നില്‍ക്കുന്ന ചിത്രത്തോടൊപ്പം കുട്ടിക്കാലത്തിന്റെ ഓര്‍മകളും ട്വിങ്കിള്‍ കുറിക്കുന്നു. 'കുട്ടിക്കാലം മാങ്ങകളുമായി ബന്ധപ്പെട്ടവയാണ്. നല്ല പച്ചമാങ്ങ കഷണങ്ങളാക്കി ഉപ്പും മുളകും കൂട്ടികഴിച്ചതിന്റെ രുചിയും പഴുത്ത മാങ്ങയുടെ വായില്‍ വെള്ളമൂറുന്ന മധുര നീരും. മധുരമുള്ള എരിവുള്ള സുഗന്ധമുള്ള ഓര്‍മകള്‍, പിന്നെ ഒരിറക്ക് വെള്ളവും,  ദശേരി, ചൗസ, ലങ്ഗ്ര (പലതരം മാങ്ങകള്‍) ഒരു കാലഘട്ടം മുഴുവന്‍ അടയാളപ്പെടുത്തിയ ഓര്‍മകള്‍.' മാങ്ങ കഴിക്കുമ്പോള്‍ വായക്കു ചുറ്റും പറ്റിപ്പിടിക്കുന്ന മഞ്ഞക്കറ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നീണ്ട കാലത്തോളമുണ്ടാവാറുണ്ടെന്നും പഴയ ഓര്‍മയില്‍ നിന്ന് ട്വിങ്കിള്‍ കുറിക്കുന്നുണ്ട്. 

നിതാര മാങ്ങ കൈയിലെടുക്കുമ്പോള്‍ കുട്ടിക്കാലത്തേക്കുള്ള തന്റെ തിരിച്ചു പോക്കായാണ് ട്വിങ്കിള്‍ അതിനെ വിശേഷിപ്പിക്കുന്നത്. മാങ്ങകള്‍ പറിക്കാനായി അവള്‍ കൈ നീട്ടുമ്പോള്‍ തന്റെ പഴയകാലമാണ് ഓര്‍മ വരുന്നതെന്നും ട്വിങ്കിള്‍.

Content Highlights:Mangoes are associated with childhood memories, Twinkle Khanna