പ്പോള്‍ ഈദ് ആഘോഷത്തിന്റെയും ഭക്ഷണ പരീക്ഷണങ്ങളുടെയും ചിത്രങ്ങളാണ് താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം. ഹോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ തയ്യാറാക്കിയ ഇന്‍സെയിന്‍ മട്ടണ്‍ ബിരിയാണിയാണ് അതിലൊന്ന്. ഭാര്യയും നടിയുമായ കരീന കപൂറിനും കരീനയുടെ സഹോദരി കരിഷ്മയ്ക്കും വേണ്ടിയാണ് താരം ബിരിയാണി തയ്യാറാക്കിയത്. കരിഷ്മയാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഈ വെറൈറ്റി മട്ടണ്‍ ബിരിയാണിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്‌. 

food

'ഷെഫ് സെയിഫുവിന്റെ ബെസ്റ്റ് മട്ടണ്‍ ബിരിയാണി, ഇന്‍സെയിന്‍ ലഞ്ച്' എന്നാണ് സ്റ്റോറിക്ക് കരിഷ്മ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിനൊപ്പം ഈദ് മുബാറക്ക് ആശംസയും നല്‍കിയിട്ടുണ്ട്. കരീനയും ഈ സ്റ്റോറി പങ്കുവച്ചിട്ടുണ്ട്.

ഒപ്പം രണ്ടാളുടെയും മക്കള്‍ക്കൊപ്പമുള്ള ചിത്രവും കരീന ഇന്‍സ്റ്റ സ്‌റ്റോറിയായി നല്‍കിയിരുന്നു.. ഈദിന് കുടുംബാംഗങ്ങള്‍ എല്ലാം ഒത്തുചേര്‍ന്നതിന്റെ സന്തോഷമാണ് രണ്ട് താരങ്ങളും പങ്കുവച്ചിരിക്കുന്നത്. 'Loves of my life ...#MyBoysInLockdown.' എന്ന ഹാഷ് ടാഗും കരീന നല്‍കിയിട്ടുണ്ട്. 

Content Highlights: Karisma And Kareena Have a Mutton Biryani Cooked By Saif Ali Khan