ബോളിവുഡിന്റെ സ്വന്തം ബേബോ ആണ് കരീന കപൂര്‍. വ്യത്യസ്തമായ ഭക്ഷണരീതി പിന്തുടരുന്ന താരം അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ തന്റെ ആഹാര രഹസ്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞു

ഭക്ഷണത്തെ കുറിച്ച് തുറന്ന് പറയുന്ന ഒരു ചാലഞ്ച് സെഗ്മെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.മില്‍ക്ക് ഷെയ്ക്കില്‍ ഫ്രഞ്ച് ഫ്രൈസ് മുക്കി കഴിക്കുന്നതാണ് താരത്തിന്റെ പ്രധാന ഇഷ്ടം. തന്റെ ഗര്‍ഭക്കാലത്ത് ഉറക്കവും ഭക്ഷണം കഴിക്കലുമാണ് പ്രധാനമായി നടന്നതെന്ന് അവര്‍ പറയുന്നു. തലേന്ന് ബാക്കി വന്ന പിസ കഴിക്കാറുണ്ടെന്നും താരം പറഞ്ഞു. പോപ്‌കോണും കെച്ചപ്പും ചേര്‍ന്ന ഫുഡ് കോംമ്പിനേഷനെ കുറിച്ച് ചോദിച്ചപ്പോള്‍ മുഖം ചുളിക്കുകയാണ് ചെയ്തത്. മാംഗോ സിറപ്പും ചോറും എന്ന കോംമ്പിനേഷനെ കുറിച്ച് ചോദിച്ചപ്പോള്‍ പരീക്ഷിച്ചിട്ടില്ല പക്ഷേ കേള്‍ക്കുമ്പോള്‍ കുഴപ്പമില്ലെന്ന് തോന്നുന്നെന്ന് കരീന പറയുന്നു

ഫോറസ്റ്റ് ഗമ്പ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ബോളിവുഡ് റിമേക്കാണ് കരീനയുടെ അടുത്ത  പ്രോജക്റ്റ്‌. ലാല്‍ സിങ്ങ് ചദ്ദ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അമീര്‍ ഖാനാണ് ടൈറ്റില്‍ റോളില്‍.

Content Highlights: Kareena Kapoor's Food Secrets