ബിടൗൺ‌‍ സുന്ദരി കരീന കപൂറിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകൾ കണ്ടാൽ അറിയാം ഭക്ഷണത്തോടുള്ള താരത്തിന്റെ പ്രിയവും. ഇപ്പോഴിതാ തനിക്ക് പ്രിയ്യപ്പെട്ട ഒരു സ്പെഷൽ മീൻകറിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. അതു നൽകിയതാകട്ടെ നടി മലൈക അറോറയുടെ അമ്മ ജോയ്സ് അറോറയും. 

കരീനയുടെ ആത്മാർഥ സുഹൃത്തുക്കളിലൊരാൾ കൂടിയാണ് മലൈക. അമ്മയുടെ പാചകത്തോടുള്ള പ്രണയത്തെക്കുറിച്ച് നിരവധി തവണ പങ്കുവച്ചിട്ടുമുണ്ട് മലൈക. ജോയ്സ് അറോറ തനിക്കായി തയ്യാറാക്കിയ മീൻകറിയുടെ ചിത്രത്തിനൊപ്പം ഒരു ക്യാപ്ഷനും കരീന പങ്കുവച്ചിട്ടുണ്ട്. ന​ഗരത്തിലെ ഏറ്റവും മികച്ച മീൻകറി, നന്ദി ജോയ്സ് അറോറാ- എന്നു പറഞ്ഞാണ് കരീന ചിത്രം പങ്കുവച്ചത്. 

ജോയ്സിയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ നിരവധി വിഭവങ്ങളുടെ ചിത്രങ്ങളും റെസിപ്പികളും പങ്കുവെക്കാറുണ്ട്. ദോശയും ബിരിയാണിയും മീൻകറിയുമൊക്കെയാണ് തന്റെ പ്രിയവിഭവങ്ങളെന്ന് ജോയ്സ് തന്നെ പറഞ്ഞിട്ടുമുണ്ട്. 

ആലപ്പുഴ സ്വദേശിയായ ജോയ്സ് അമ്മയാണ് പാചകത്തിലെ താൽപര്യം വർധിപ്പിച്ചതെന്നാണ് പറയുന്നത്. ഓണവും ക്രിസ്മസും ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് നിരവധി വിഭവങ്ങൾ താനൊരുക്കാറുണ്ടെന്നും ജോയ്സ് പറഞ്ഞിട്ടുണ്ട്. 

ഓണസദ്യയേക്കാൾ മികച്ച ഭക്ഷണമില്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച പാചകക്കാരി തന്റെ അമ്മയാണെന്നും മലൈകയും പറഞ്ഞിട്ടുണ്ട്. 

Content Highlights: kareena kapoor got fish curry by Joyce Arora