ബോളിവുഡിന്റെ സ്വന്തം ബേബോയാണ് കരീന കപൂര്‍.  ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ കരീന പ്രസവശേഷം വെറും മൂന്ന് മാസം കൊണ്ട് തന്നെ ഫിറ്റായി തിരിച്ചെത്തി. കൃത്യമായ ഡയറ്റിങ്ങും വ്യായാമവും പിന്തുടര്‍ന്ന കരീനയുടെ ജിം വീഡിയോസ് പ്രസിദ്ധമാണ്.

പ്രമുഖ സെലിബ്രിറ്റി ന്യൂട്രിഷനിസ്റ്റ്  രുചിത ദിവേത്ക്കറുമായി കരീന നടത്തിയ ചാനല്‍ പരിപാടിയിലാണ്‌ ആഹാരശീലങ്ങളെ കുറിച്ച് കരീന പറഞ്ഞത്. വീട്ടില്‍ തയ്യാറാക്കിയ പോഷകസമ്പുഷ്ടമായ ആഹാരമാണ് പ്രധാനമായും കരീന കഴിക്കുന്നത്. ചോറും കിച്ചടിയും കരീനയുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ്.

തനിക്കും സെയ്ഫിനും ചോറ് ഇല്ലാത്ത ദിവസങ്ങളെ കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്ന് കരീന പറയുന്നു.

കരീനയ്ക്ക് പ്രിയപ്പെട്ട പഴങ്ങളിലൊന്ന് മാമ്പഴമാണ്‌. മാമ്പഴക്കാലമായാല്‍ മാങ്ങ കിട്ടുന്നത്ര കഴിക്കും കരീന പറയുന്നു.

Content Habits: kareena kapoor food habits, celebrity food habits, kareena kapoor fitness, food habits, food feature