മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍. കല്യാണി അഭിനയിച്ച മൂന്ന് സിനിമകളാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ മലയാള സിനിമയിലെ തുടക്കം.

അടുത്തിടെ കൂര്‍ഗിലെ റിവര്‍സൈഡ് എസ്റ്റേറ്റ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രങ്ങൾ താരം സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

എസ്‌റ്റേറ്റില്‍വെച്ച് കാപ്പി ഉണ്ടാക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രങ്ങളും വീഡിയോയും വൈറലായി.

'എപ്പോഴെങ്കിലും സിനിമ ഇല്ലാതായാല്‍ ജീവിച്ചുപോകാന്‍ മറ്റൊരു ബാക്ക് അപ് കരിയര്‍ കൂടി ആയെന്നാണ്' ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പറഞ്ഞത്.
സംവിധായകനായ പ്രിയദര്‍ശന്റെയും മുന്‍കാല നടി ലിസിയുടെയും മകളാണ് കല്യാണി.

Content highlights: kalyani priyadarshan coffee making coorg trip