ലോക്ക്ഡൗണ്‍ കാലം പലരെയും പാചകവും പഠിപ്പിച്ചിരിക്കുകയാണ്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ പാചകവീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ദീപിക പദുക്കോണും അനുഷ്‌ക ശര്‍മയും രണ്‍വീര്‍ സിങ്ങുമൊക്കെ പാചക പരീക്ഷണങ്ങള്‍ പങ്കുവച്ചിരുന്നു. അക്കൂട്ടത്തിലേക്കിതാ മറ്റൊരാള്‍ കൂടി. ഇത്തവണ നടന്‍ ഷാഹിദ് കപൂറിന്റെ പാചകമികവാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. 

ഷാഹിദിന്റെ പ്രിയപത്‌നി മിറയാണ് സംഗതി ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. മനോഹരമായി തയ്യാറാക്കിയിരിക്കുന്ന പാസ്തയുടെ ചിത്രമാണ് മിറ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭര്‍ത്താവിന്റെ സ്‌പെഷല്‍ കുക്കിങ്ങിന് കിടിലന്‍ ക്യാപ്ഷനും മിറ നല്‍കിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് ഷാഹിദ് പാചകം ചെയ്തതെന്നാണ് മിറ പറയുന്നത്. 

'' അഞ്ചു വര്‍ഷത്തിനിടയ്ക്ക് ആദ്യമായി ഭര്‍ത്താവ് പാചകം ചെയ്തിരിക്കുന്നു. ഞാന്‍ കഴിച്ചതില്‍ വച്ചേറ്റവും രുചികരമായ പാസ്തയാണിത്.''- മിറ കുറിച്ചു. ഗ്രീന്‍പീസും സോസും ചേര്‍ത്ത പാസ്തയുടെ ചിത്രമാണ് മിറ പോസ്റ്റ് ചെയ്തത്. 

mira

2015ലാണ് മിറയും ഷാഹിദും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും മിഷ, സെയ്ന്‍ എന്നീ രണ്ടു മക്കളുമുണ്ട്.

Content Highlights: Here's What Shahid Kapoor Cooked For Mira