ബോളിവുഡിലെ സൈസ് സീറോ നടിമാരിലൊരാളായ പ്രിയങ്ക ചോപ്ര കാണാന്‍ സൈസ് സീറോ ആണെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ അത്ര സീറോ അല്ല. ഭക്ഷണനിയന്ത്രണമൊക്കെ പാലിച്ച്  വളരെ കുറച്ച് മാത്രമേ കഴിക്കൂവെന്നാണ് എല്ലാവരും കരുതുന്നതെങ്കിലും ആളൊരു നല്ല ഫൂഡിയാണ്‌.

നിക്കുമായുള്ള വിവാഹശേഷം ഇംഗ്ലീഷ് വിഭവങ്ങളോടാണ് താരത്തിന് കൂടുതല്‍ താല്‍പര്യമെന്നാണ് പൊതുവെയുള്ള പ്രചരണങ്ങള്‍. എന്നാല്‍ ഇംഗ്ലീഷുകാരനെയാണ് സ്വന്തമാക്കിയതെങ്കിലും ഇംഗ്ലീഷ് വിഭവങ്ങളേക്കാള്‍ ഇന്ത്യന്‍ വിഭവങ്ങള്‍ തന്നെയാണ് പ്രിയങ്കയുടെ ഇഷ്ടഭക്ഷണങ്ങള്‍.

priyanka food
instagram/ priyanka chopra

 

ഭക്ഷണത്തിന്റെ കാര്യത്തില്‍ നോ കോമ്പ്രമൈസ് എന്ന രീതിയില്‍ എല്ലാത്തരം വിഭവങ്ങളും കഴിക്കാന്‍ ഒരു മടിയും കാണിക്കാത്ത പ്രകൃതമാണ് പ്രിയങ്കയുടേത്. ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ തന്നെ ഹൈദരബാദി, പഞ്ചാബി, സൗത്ത് ഇന്ത്യന്‍ വിഭവങ്ങളോട് കൂടുതല്‍ ഇഷ്ടം.

priyanka food
facebook/priyanka chopra

 

കൂടാതെ, ബേക്ക്ഡ് ഫുഡുകളും പ്രിയങ്കയുടെ ഇഷ്ടഭക്ഷണങ്ങളുടെ കൂട്ടത്തിലുണ്ട്. അതേസമയം, പ്രിയങ്ക വീട്ടിലാണെങ്കില്‍ ഇവയെല്ലാം മാറ്റി നിര്‍ത്തി അമ്മയുണ്ടാക്കുന്ന ചോറ്,പരിപ്പ് കറി,റൊട്ടി എന്നിവയോടാണ് പ്രിയം. അതോടൊപ്പം വാരാന്ത്യങ്ങളില്‍ താരത്തിന് കഴിക്കാനിഷ്ടം പറാത്തയും ബട്ടറുമാണ്.

ഫൂഡി മാത്രമല്ല, പ്രിയങ്കയുടെ പേരില്‍ തന്നെ മില്‍ക്ക് ഷെയ്ക്കുമുണ്ട്, പിഗ്ഗി ചോപ്സ്. പഴം, ബദാം, കാരമല്‍ സോസ്, വാനില ഐസ്‌ക്രീം എന്നിവ കൊണ്ടുള്ള മില്‍ക്ക് ഷെയ്ക്കാണ് പിഗ്ഗി ചോപ്സ്. 

piggy chops
getty images

 

Content Highlight: Here’s the proof that Priyanka Chopra is a true foodie