ബോളിവുഡിലെ മുൻനിരതാരങ്ങളിലൊരാളാണ് ദീപിക പദുക്കോൺ. തിരക്കുകൾക്കിടയിലും ആരാധകർക്കായി സമൂഹമാധ്യമത്തിലൂടെ വിശേഷങ്ങൾ പങ്കുവെക്കാനും താരം മറക്കാറില്ല. ഇപ്പോഴിതാ തന്റെ സ്കൂൾകാല സുഹൃത്തിനൊപ്പം പാചകം ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് ദീപിക. ഇരുവരും പീനട്ട് ബട്ടർ കുക്കി തയ്യാറാക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ദീപികയും സുഹൃത്ത് ഹിതേഷ് മേത്തയുമാണ് വീഡിയോയിലുള്ളത്.  സ്കൂൾകാലത്ത് പാഠ്യവിഷയങ്ങളിലെല്ലാം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹിതേഷിയെക്കാൾ മികച്ചതാവാൻ തനിക്ക് ലഭിക്ക ഒരവസരമാണ് ഇതെന്നു പറഞ്ഞാണ് ദീപിക വീഡിയോ ആരംഭിക്കുന്നത്. ഒന്നിച്ചു നിന്നാണ് ഇരുവരും കുക്കീ തയ്യാറാക്കുന്നത്. 

നാലാംക്ലാസ് മുതൽ പത്തുവരെ ഇരുവരും ഒന്നിച്ചാണ് പഠിച്ചത്. സ്കൂൾകാലത്ത് രസകരമായ നിമിഷങ്ങളെക്കുറിച്ചും പാചകത്തിനിടയിൽ ഹിതേഷിയും ദീപികയും പങ്കുവെക്കുന്നുണ്ട്. പരീക്ഷയ്ക്ക് ഒളിപ്പിച്ചുവച്ച് എഴുതിയിരുന്ന ആളായിരുന്നു ദീപിക എന്ന് ഹിതേഷി പറയുന്നതു കേൾക്കാം. 

ഇടയ്ക്ക് ദീപികയുടെ പാചകം നോക്കി പകർത്താൻ ശ്രമിക്കുന്ന ഹിതേഷിയെയും കാണാം, ഹിതേഷിയുടെ ഒരു ചേരുവ ദീപിക ഒളിപ്പിച്ചുവെന്നു പറയുന്നതും കേൾക്കാം. തയ്യാറാക്കിയ ഡിഷ് തരക്കേടില്ലെന്നു പറഞ്ഞ് ഇരുവരും കഴിക്കുന്നുമുണ്ട്. സുഹൃത്തുക്കൾക്കൊപ്പം സമയം കണ്ടെത്താൻ ശ്രമിക്കാം എന്നുപറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. 

Content Highlights: Deepika Padukone's Baking Contest With Friend Is A Laughter Riot