ക്ഷണത്തോടുള്ള നടി ദീപിക പദുക്കോണിന്റെ പ്രണയം പരസ്യമാണ്. താരത്തിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളിൽ പലപ്പോഴും ഭക്ഷണത്തിന്റെ ചിത്രങ്ങൾ കാണാറുമുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഭക്ഷണപരീക്ഷണം നടത്തുകയും അവ പങ്കുവെക്കുകയും ചെയ്തിട്ടുള്ള സെലിബ്രിറ്റികളിലൊരാളുമാണ് ദീപിക. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നതും ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ്. 

ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന സെഷനിലാണ് താരം തന്റെ പ്രിയഭക്ഷണത്തെക്കുറിച്ച് പങ്കുവെക്കുന്നത്. ജീവിതകാലം മുഴുവൻ ഒരു ഭക്ഷണം കഴിക്കുകയാണെങ്കിൽ ഏതാവും തിരഞ്ഞെടുക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് രസവും ചോറും മാങ്ങാ അച്ചാറുമാണെന്ന മറുപടിയാണ് താരം നൽകിയത്. 

രസത്തിന്റെയും ചോറിന്റെയും ചിത്രംസഹിതമാണ് ദീപിക കുറിച്ചത്. ഫിൽറ്റർ കോഫിയും ചായയും തനിക്ക് ഏറെ പ്രിയമാണെന്നും മനോഹരമായ ചായയുണ്ടാക്കാൻ അറിയുമെന്നും ദീപിക പറഞ്ഞു. ദീപികയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്ത് നിരവധി പേരാണ് താരം അസ്സൽ തെന്നിന്ത്യൻ പെൺകുട്ടിയാണെന്നു പറഞ്ഞത്. 

deepika

മൈസൂർ പാക്കും ഉരുളക്കിഴങ്ങ് ചിപ്സും തനിക്കേറെ പ്രിയമാണെന്നും ദീപിക മുമ്പു പറഞ്ഞിട്ടുണ്ട്. കൊറോണക്കാലത്ത് സിനിമാത്തിരക്കുകൾക്ക് ഇടവേള നൽകിയ രൺവീറും ദീപികയും ഉറക്കവും സിനിമ കാണലും വ്യായാമവും ഭക്ഷണം കഴിക്കലുമൊക്കെയാണ് പ്രധാന പരിപാടികളെന്നും പറഞ്ഞിരുന്നു. 

Content Highlights: deepika padukone about  favourite food