ലോക്ക്ഡൗണ്‍ കാലത്ത് പാചകവിരുതുകള്‍ പൊടിതട്ടിയെടുത്ത സെലിബ്രിറ്റികളിലൊരാളാണ് ഗായിക റിമി ടോമി. തന്റെ യൂട്യൂബ് ചാനലിലൂടെ വിവിധ റെസിപ്പികളും താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വ്യത്യസ്തമായൊരു കേക്ക് ഉണ്ടാക്കുന്നതിന്റെ റെസിപ്പിയാണ് റിമി പങ്കുവച്ചിരിക്കുന്നത്. 

തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട ചോക്ലേറ്റ് ചീസ് കേക്ക് ആണ് ഉണ്ടാക്കുന്നത്. സഹോദരിയുടെ മകന്‍ കുട്ടാപ്പുവിനൊപ്പമാണ് റിമിയുടെ പാചകം. കുട്ടാപ്പുവിനെക്കൊണ്ട് പാട്ടുകള്‍ പാടിക്കുന്നതും വീഡിയോയിലുണ്ട്. 

ചേരുവകള്‍

ക്രീം ചീസ്- 450 ഗ്രാം
ഡാര്‍ക്ക് ചോക്ലേറ്റ്- 250 ഗ്രാം
ഐസിങ് ഷുഗര്‍- 83 ഗ്രാം
ഹെവി ക്രീം- 250 ഗ്രാം
മില്‍ക്ക് ചോക്ലേറ്റ്- 250 ഗ്രാം
ഓറിയോ ബിസ്‌ക്കറ്റ്- രണ്ട് കവര്‍
ബട്ടര്‍- കാല്‍ കപ്പ്
ഹെവി ക്രീം- 120 മില്ലി
വനില എസ്സന്‍സ്

തയ്യാറാക്കുന്ന വിധം

ബിസ്‌ക്കറ്റും ബട്ടറും ചേര്‍ത്ത് അരച്ചത് പാത്രത്തില്‍ ബേസ് ലേയറാക്കി ഒരുമണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. ശേഷം ക്രീം ചീസ് എടുത്ത് ഐസിങ് ഷുഗര്‍ ചേര്‍ക്കുക. ഒരു ടീസ്പൂണ്‍ വാനില എസ്സന്‍ും ചേര്‍ക്കുക. ഇത് ബ്ലെന്‍ഡ് ചെയ്തതിനുശേഷം ഡാര്‍ക്ക് ചോക്ലേറ്റ് മെല്‍ട്ട് ചെയ്യുക. ബ്ലെന്‍ഡ് ചെയ്തു വച്ചതിലേക്ക് മെല്‍ട്ട് ചെയ്ത ഡാര്‍ക്ക് ചോക്ലേറ്റ് ചേര്‍ക്കുക. വീണ്ടും ബീറ്റ് ചെയ്യുക. വിപ്പിങ് ക്രീം എടുത്ത് ബീറ്റ് ചെയ്തതിനു ശേഷം ഇതിലേക്ക് ചേര്‍ക്കാം. നേരത്തെ ഫ്രിഡ്ജില്‍ വച്ച ബിസ്‌ക്കറ്റ് മിശ്രിതത്തിനു മുകളില്‍ തേച്ച് വീണ്ടും ഫ്രിഡ്ജില്‍ വെക്കാം. ഇനി മറ്റൊരു ബൗളില്‍ മില്‍ക്ക് ചോക്ലേറ്റ് എടുക്കുക. വിപ്പിങ് ക്രീം ചെറുതായി ചൂടാക്കിയതും അല്‍പം കോഫി പൗഡറും ചേര്‍ത്ത് യോജിപ്പിക്കുക. നിറത്തിനു വേണ്ടിയാണ് കോഫി പൗഡര്‍ ചേര്‍ക്കുന്നത്. ഇത് മൂന്നാമത്തെ ലെയറായി ഇട്ടതിനുശേഷം വീണ്ടും ഫ്രിഡ്ജില്‍ വെച്ച് ആറുമണിക്കൂറെങ്കിലും വച്ച് സെറ്റ് ആയതിനുശേഷം ഉപയോഗിക്കാം. 

Content Highlights: chocolate cheesecake by rimi tomy