ലോക്ക്ഡൗണ്‍ കാലം സിനിമാത്തിരക്കുകള്‍ക്കൊക്കെ താല്‍ക്കാലിക ഇടവേള നല്‍കി വീട്ടുകാര്‍ക്കൊപ്പം പരമാവധി സമയം ചെലവഴിക്കുകയാണ് താരങ്ങള്‍. ഇപ്പോഴിതാ നടന്‍ ചിരഞ്ജീവിയുടെ പാചക വീഡിയോ ആണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. അമ്മയ്ക്കായി സ്‌പെഷല്‍ ഡിഷ് ഒരുക്കുന്ന ചിരഞ്ജിവീയാണ് വീഡിയോയിലുള്ളത്. 

ദോശയ്ക്ക് സമാനമായൊരു ഡിഷ് ആണ് ചിരഞ്ജീവി അമ്മയ്ക്കായി തയ്യാറാക്കുന്നത്. പാനില്‍ മാവൊഴിച്ച് കൃത്യമായി വട്ടത്തില്‍ ചുടുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അമ്മയില്‍ നിന്നും പഠിച്ചെടുത്തത് എന്ന ക്യാപ്ഷനോടെയാണ് ചിരഞ്ജീവി വീഡിയോ പങ്കുവച്ചത്. 

പാകം ചെയ്ത ദോശ അമ്മയുടെ പാത്രത്തിലേക്ക് പകരുകയും ചൂടുപോവാന്‍ വീശി കൊടുക്കുകയും ചെയ്യുന്നതു കാണാം. എല്ലാ അമ്മമാരെയുംപോലെ ആദ്യപങ്ക് മകനു കൊടുത്തതിനു ശേഷമാണ് താരത്തിന്റെ അമ്മ കഴിക്കുന്നത്. മകന്റെ പാചകം അസ്സലായിട്ടുണ്ടെന്നും അമ്മ സമ്മതിക്കുന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chiranjeevi Konidela (@chiranjeevikonidela) on

എന്തായാലും ചിരഞ്ജീവി ലോക്ക്ഡൗണ്‍ കാലത്തെ കുക്ക് മാത്രമല്ലെന്നു വീഡിയോ കണ്ടാല്‍ തിരിച്ചറിയാമെന്നാണ് പലരും പറയുന്നത്. 

Content Highlights: chiranjeevi cooking for mom in lockodown