ടി ഭാഗ്യശ്രീയുടെ ഇന്‍സ്റ്റഗ്രാം പേജിലിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. തന്റെ വീടിനരികില്‍ വളര്‍ത്തിയ ജൈവ അടുക്കളത്തോട്ടത്തില്‍ നിന്നുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഭാഗ്യശ്രീ തോട്ടത്തില്‍ നിന്ന് പറിച്ച ഒരു വെണ്ടക്കായ പച്ചയായി തന്നെ കഴിക്കുന്നതാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. 

വെണ്ടക്കയുടെ ഗുണങ്ങളെ പറ്റി തന്റെ ആരാധകരോട് പറയാനാണ് താരം ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിറ്റാമിന്‍ സി, കെ, എ, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമൃദ്ധമാണ് വെണ്ടക്ക എന്നാണ് താരം പറയുന്നത്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനപ്രശ്‌നങ്ങളും ഗ്യാസ്ട്രബിളും കുറയ്ക്കാനും മലബന്ധം ഒഴിവാക്കാനുമെല്ലാം വെണ്ടക്കായ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നും താരം കുറിക്കുന്നുണ്ട്. 

ആയുര്‍വേദ വിധിപ്രകാരം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച വെണ്ടക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും എന്നാണ് ഭാഗ്യശ്രീ പറയുന്നത്. വെണ്ടക്കയുടെ പുറം തൊലി മാത്രമല്ല വിത്തും ഇതിന് ഉത്തമമാണെന്നും താരം വീഡിയോക്കൊപ്പം കുറിക്കുന്നു.

Content Highlights: Bhagyashree eats raw bhindi from her garden, shares health benefits