കൊതിപ്പിക്കുന്ന രുചികള്‍ ഒത്തിരിയൊന്നും  എന്റെ നാവില്‍ എത്തിയിട്ടില്ല. പക്ഷേ, ചിക്കന്‍ ബിരിയാണി എന്റെ ഫേവറിറ്റാണ്. പ്രത്യേകിച്ചും കോഴിക്കോട് പാരഗണ്‍ സ്‌പെഷല്‍ ചിക്കന്‍  ബിരിയാണി. ദുബായിലായും കോഴിക്കോട്ടായാലും ഞാന്‍ ആദ്യം അന്വേഷിക്കുന്നത് പാരഗണിലെ ചിക്കന്‍ ബിരിയാണിയാണ്. കോഴിക്കോട് വഴി ട്രെയിന്‍ യാത്ര നടത്തുമ്പോള്‍ കോഴിക്കോട്ടുള്ള സുഹൃത്തുക്കളോട് പാരഗണിലെ ചിക്കന്‍ ബിരിയാണി വാങ്ങി റെയില്‍വേ സ്റ്റേഷനില്‍ വന്ന് നില്‍ക്കാന്‍ പറയും. ഇനി റോഡ് വഴിയാണ് യാത്രയെങ്കില്‍ ചിക്കന്‍ ബിരിയാണി വാങ്ങി ബൈപ്പാസില്‍ വന്ന് നില്‍ക്കാന്‍ പറയും. 

treat

ഞാന്‍ ഇപ്പോള്‍  കോഴിക്കോട് പാരഗണ്‍ ഗ്രൂപ്പിന്റെ എം ഗ്രില്‍ ഹോട്ടലിന്റെ കിച്ചണില്‍ കുക്കിങ് പഠിക്കാനെത്തിയതാണ്. ട്രെഡീഷ്ണല്‍ ഫ്രഞ്ച് ചിക്കന്‍ സൂപ്പ്, ഗ്രീന്‍ പെപ്പര്‍ ഷാര്‍മിള,വെജിന്‍ സോബിന്‍ മാര്‍ഗിരറ്റ, ഇളനീര്‍പ്പായസം , ചിക്കന്‍ ബിരിയാണി എന്നി വ്യത്യസ്ത വിഭവങ്ങളുടെ രുചി രഹസ്യങ്ങള്‍  എനിക്ക് ഷെഫ് ബോണി പകര്‍ന്നു തന്നത്. ഞാന്‍ പഠിച്ചെടുത്ത രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്നു. 

ട്രെഡീഷ്ണല്‍ ഫ്രഞ്ച് ചിക്കന്‍ സൂപ്പ് ഒനിയന്‍,ഗാര്‍ലിക്, സെലറി, കാരറ്റ്, ബെലിപ്‌സ്,  പെപ്പര്‍ ഗോള്‍ഡ്, ഓയില്‍, ബട്ടര്‍,ചിക്കന്‍ ബോണ്‍സ്, അല്ലെങ്കില്‍ ,ബോണ്‍ലെസ് ചിക്കന്‍ എന്നിവ ഓരോ കപ്പ് . 

Meera nandan cookery

ഓയിലും ബട്ടറും ഒരു പാനലില്‍  ഒഴിച്ച് .നന്നായി ചൂടാക്കുക . അതിലേക്ക് ഒനിയനും ഗാര്‍ലിക്കും  ചേര്‍ത്ത് സോര്‍ട്ട് ചെയ്യുക.ചിക്കന്‍ ബോണോ, ബോണ്‍ലെസ് ചിക്കനോ അതില്‍ ചേര്‍ക്കുക. എന്നിട്ട് നന്നായി സോര്‍ട്ട് ചെയ്യുമ്പോള്‍ ഒനിയന്റെയും ഗാര്‍ലിക്കിന്റെയും ബ്രൗണ്‍ കളര്‍ ചിക്കന്‍ പീസിലോ, ബോണിലോ നന്നായി കിട്ടും. തുടര്‍ന്ന് നന്നായി വഴറ്റിയെടുക്കുക. അതെല്ലാം  ചേര്‍ത്ത് അരമണിക്കൂര്‍ നന്നായി തിളപ്പിക്കുക.

Meera Nandan Cookery

സ്‌ട്രെയ്ഞ്ചായതിനു ശേഷം ബ്രൗണ്‍ റോ(മൈദ ബട്ടറിട്ട് നന്നായി മിക്‌സ് ചെയ്തത്)  അതിലേക്ക് ഒഴിക്കുക. എന്നിട്ട് ഇളക്കിയെടുത്ത് നല്ല തിക്കാക്കുക.തുടര്‍ന്ന് ഒനിയന്‍ സൈഡായി കുറച്ച് ഇടാം ചിക്കന്‍ ഗീര്‍നട്ട, കുറച്ച് ഫാര്‍മസിന്‍ ജ്യൂസ്,തേന്‍ എന്നിവ ചേര്‍ക്കുക. സൂപ്പ് റെഡി . എന്നിട്ട് നേരത്തെ തയ്യാറാക്കിയ ബണ്ണില്‍ (  ഒരു പാത്രത്തിന്റെ ഷേപ്പില്‍ ട്രിം ചെയ്‌തെടുത്ത് മൂടിയും തയ്യാറാക്കണം)   ഒഴിക്കാം. സൂപ്പ് കഴിക്കുമ്പോള്‍ ബണ്ണിന്റെ രുചിയും സൂപ്പിന് ലഭിക്കും. ഒന്ന് ട്രൈ ചെയ്തു നോക്കൂ. 

 

Meera Nandan Cookery

ഗ്രീന്‍ പെപ്പര്‍ ഷാര്‍മിള 

സ്‌നാപ്പര്‍ ഫിഷാണ് ഗ്രീന്‍ പെപ്പര്‍ ഷാര്‍മിളയുണ്ടാക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഫിഷ് നന്നായി ക്ലീന്‍ ചെയ്ത് ഡീ ബോണ്‍ ചെയ്യും. തുടര്‍ന്ന് വിനിഗറും സാള്‍ട്ടും ഉപയോഗിച്ച് ഫിഷ് നന്നായി കഴുകിയെടുത്ത് മണമില്ലാതാക്കും. ഗ്രീന്‍ പെപ്പര്‍ നന്നായി ഇടിച്ചെടുത്തത്, ലെമണ്‍ ജ്യൂസ്,  ഉപ്പ്,  കറിവേപ്പില, മല്ലിച്ചപ്പ്  എന്നിവ ചേര്‍ത്ത് ഗ്രില്ലില്‍ ചുട്ടെടുക്കും. 

 

പ്രധാനമായും പുഴ മീനാണ് ഗ്രീന്‍ പെപ്പര്‍ ഷാര്‍മിള ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. സ്‌നാപ്പര്‍, മുള്ളറ്റ്്, ഷെയ്‌റി തുടങ്ങിയ മീനുകളാണ് ഈ വിഭവം തയ്യാറാക്കാന്‍ നല്ലത്.  ഓയില്‍ ഉപയോഗിക്കാത്തതിനാല്‍ ഇത്്  കഴിച്ചാല്‍ ഫാറ്റ് ശരീരത്തില്‍ ഉണ്ടാകില്ല. ഗ്രീന്‍ പെപ്പര്‍ ഷാര്‍മിള ഒറ്റയ്ക്കും സൈഡ് ഡിഷായും ഉപയോഗിക്കാം. 

juice

വെജിന്‍ സോബിന്‍ മാര്‍ഗിരറ്റ

ഇത് വെല്‍ക്കം ഡ്രിങ്കാണ്. മാങ്കോ, സ്‌ട്രോബറി, ഷമാമ് എന്നിവ ചേര്‍ന്ന ഈ ജ്യൂസ് ഒാരോലെയറായിട്ടാണ് ഗ്ലാസിലുണ്ടാവുക. ആദ്യം മാങ്കോ ഐസിട്ട് അടിച്ച് ഗ്ലാസില്‍ ഒഴിക്കും. പിന്നെ സ്‌ട്രോബറി, ഷമാമ് എന്നിവ വെവ്വേറയായി അടിച്ചു ഓരോ ലെയറായി ഒഴിക്കും. ഓരോ ലെയറിനും പ്രത്യേക രുചിയായിരിക്കും. അല്ലാതെ എല്ലാം കൂടി സ്‌ട്രോയിട്ട് ഇളക്കിയിട്ട് കുടിച്ചാല്‍ പുതിയ ഒരു രുചി കിട്ടും.

ഇളനീര്‍ പായസം 
പാല്‍ നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. എന്നിട്ട് ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് വെച്ചതിനു ശേഷം ഇളനീര്‍ കാമ്പ് ചെറുതായി  മുറിച്ചിടുക. ഇളനീര്‍ പായസം തയ്യാറായി .

Meera Nandan Cookery

പാരഗണ്‍ സ്‌പെഷല്‍ ചിക്കന്‍ ബിരിയാണി.


ഒനിയന്‍, ജിഞ്ചര്‍, ഗാര്‍ലി, ഗരം മസാല, മല്ലിപ്പൊടി, മുളക് പൊടി, എന്നിവയെല്ലാം ചേര്‍ത്ത് ചിക്കന്‍ നന്നായി കുക്ക് ചെയ്യുക.  തുടര്‍ന്ന്  വേവിച്ച ബിരിയാണി റൈസിനൊപ്പം ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഇനി നന്നായി അടച്ചു വെച്ചതിനു ശേഷം ദമ്മിടുക. ബിരിയാണി വിളമ്പാന്‍ റെഡിയായി