ഫിറ്റ്‌നെസ്സില്‍ അതീവ ശ്രദ്ധാലുവാണ് അങ്കിത കോന്‍വാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അങ്കിത ആരാധകരോട് തന്റെ ഫിറ്റ്‌നെസ്സ് രഹസ്യങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത തനിക്ക് പ്രിയപ്പെട്ട സ്‌പോര്‍ട്‌സ് ഡ്രിങ്കിനെ പറ്റി പരിചയപ്പെടുത്തുകയാണ്. കരിക്കിന്‍ വെള്ളമാണ് താരത്തിന്റെ പ്രിയപ്പെട്ട എനര്‍ജി ഡ്രിങ്ക്

കരിക്ക് പിടിച്ച് നില്‍ക്കുന്ന  ഫോട്ടോയ്‌ക്കൊപ്പം ഇതിന്റെ ഗുണങ്ങളെ കുറിച്ച് ചെറിയ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. 
നീണ്ട ഓട്ടത്തിന് ശേഷം ഇത് കുടിക്കുന്നത് നല്ലതാണ്. പൊട്ടാസിയം. കാത്സ്യം, മഗ്നീഷ്യം എന്നിവ ധാരാളം ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതോടൊപ്പം ധാരാളം ആന്റിഓക്‌സിഡന്റസും അടങ്ങിയിരിക്കുന്നു. ഫുഡ് കളറിങ്ങും കൃതൃമ നിറങ്ങളും അടങ്ങാത്തതിനാല്‍ ഇവ ആരോഗ്യത്തിന് മികച്ചതാണ്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാതെ സാധാരണ വഴിയോര കച്ചവടക്കാരില്‍ നിന്നും വാങ്ങാനാണ് അങ്കിത പറയുന്നത്.

മോഡലും സിനിമ നടനുമായ മിലിന്ദ് സോമനാണ് അങ്കിതയുടെ ഭര്‍ത്താവ്. ഇരുവരും ചേര്‍ന്നുള്ള ഫിറ്റ്‌നെസ്സ് വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്.

Content Highlights: Ankita Konwar  about her sports drink