ക്കളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്ന കാര്യത്തില്‍ ബിഗ് ബി ഒരിക്കലും മടികാണിക്കാറില്ല. മാത്രമല്ല മക്കളെക്കുറിച്ചുള്ള സന്തോഷകരമായ വാര്‍ത്തകള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാനും ബിഗ് ബി ശ്രദ്ധിക്കാറുണ്ട്. കോന്‍ ബനേക ക്രോര്‍പതിയുടെ പത്താം പതിപ്പിലാണ് മകന്‍ അഭിഷേകിന്റെ സ്വഭാവത്തിലുള്ള ഒരു സവിശേഷതയെക്കുറിച്ച് ബിഗ് ബി മനസ്സ് തുറന്നത്.

അഭിഷേകിനെക്കുറിച്ച് നിങ്ങള്‍ എല്ലാവരും കേട്ട് ആ കാര്യം സത്യമാണ് എന്ന് അമിതാഭ് ബച്ചന്‍ പറയുന്നു. അഭിഷേകിന് ഡ്രൈ ഫ്രുട്ട്സ് തന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇഷ്ടമല്ല. പ്രത്യേകിച്ച് പ്രഭാത ഭക്ഷണമായി  ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാന്‍ അഭിഷേകിന് തീരെ ഇഷ്ടമല്ല എന്നതു തന്നെയാണ് ഇതിനുള്ള കാരണം.

കെ.ബി.സിയുടെ പത്താം പതിപ്പില്‍ ഗുജറാത്തില്‍ നിന്നുള്ള അനിമേഷന്‍ പ്രൊഫഷണലിന്റെ പ്രഭാത ഭക്ഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായാണ് ബിഗ് ബി അഭിഷേകിന്റെ കാര്യം പറഞ്ഞത്. ജോലിക്കാരികള്‍ ഉണ്ടെങ്കിലും ഭര്‍ത്താവിന്റെ ഭക്ഷണകാര്യത്തില്‍ താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് ഐശ്വര്യ മുൻപ് പറഞ്ഞിരുന്നു. കുടുംബത്തിന്റെ മുഴുവന്‍ ആരോഗ്യകരമായ ഭക്ഷണകാര്യത്തില്‍ ഐശ്വര്യയ്ക്ക് പ്രത്യേക ശ്രദ്ധയുണ്ടെന്നും അതില്‍ താന്‍ അതീവ സന്തോഷവാനാണെന്നും ബിഗ് ബി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Content Highlight: Amitabh reveals shocking fact about Abhishek Bachchan’s eating habit