ബോളിവുഡിന്റെ സ്വന്തം ക്യൂട്ട് നടിയാണ് ആലിയ ഭട്ട്. അഭിനയത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന ആലിയയുടെ പാചകവൈഭവം തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ആലിയയുടെ സ്വന്തം യുട്യൂബ് ചാനലിലാണ് ഈ പാചക വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ആലിയ തന്റെ പ്രിയപ്പെട്ട വിഭവമായ ബീറ്റ്‌റൂട്ട് സാലഡും ചിയ പുഡ്ഡിങ്ങുമാണ് തയ്യാറാക്കാന്‍ പഠിക്കുന്നത്. ആലിയയുടെ പ്രധാന ഷെഫായ ദിലീപും കരോളുമാണ് ഇത് പറഞ്ഞുകൊടുക്കുന്നത്. ആലിയ തയ്യാറാക്കിയ വിഭവത്തിന് ഉപ്പ് അല്‍പ്പം കുറഞ്ഞുപോയെങ്കിലും അടിപൊളിയാണെന്നാണ് ഇരുവരുടെയും അഭിപ്രായം. ഇതിന് മുന്‍പ് ആലിയ കേക്കാണ് തയ്യാറാക്കാന്‍ പഠിച്ചത്. ഇത് രണ്ടാം വട്ടമാണ് താരത്തിന്റെ പാചകപരീക്ഷണം.
ചെറുപ്പത്തില്‍ ഹോബിയെന്ന നിലയ്ക്ക് കുക്കിങ്ങ് ക്ലാസിന് പോയിരുന്നുവെന്ന് ആലിയ പറയുന്നു.ആദ്യമൊന്നും താന്‍ മധുരപ്രിയയായിരുന്നില്ല, പിന്നീട് എന്തുപറ്റിയെന്നറിയില്ല മധുരം ഇഷ്ടപ്പെട്ട് തുടങ്ങി - ആലിയ പറയുന്നു. മൂഗ് ഹല്‍വ, ദുദി കാ ഖീര്‍ തുടങ്ങിയവയാണ് ആലിയയുടെ പ്രിയപ്പെട്ട ഡെസേര്‍ട്ടുകള്‍.
എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ആലിയ ഭട്ട് സ്വന്തമായി യുട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. 1.14 മില്യണ്‍ സബ്‌സ്‌ക്രൈബേര്‍സ് ഈ ചാനലിന് ഇപ്പോഴുണ്ട്.
Content Highlights: Bollywood Actress Aliya Bhat Cooking video