നൃത്ത വീഡിയോകളുമായി സമൂഹമാധ്യമത്തില്‍ സജീവമാണ് നടി ശോഭന. എന്നാല്‍ ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്ന ഒരു റെസിപ്പി വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. സിംപിളായി മുട്ട ചിക്കുന്നതിന്റെ വീഡിയോ ആണ് ശോഭന പോസ്റ്റ് ചെയ്തിരിക്കുന്നത്. പാചകത്തെയും പാകം ചെയ്തു തരുന്നവരെയും ആദരിക്കണം എന്നോര്‍മിപ്പിക്കുകയാണ് ശോഭന വീഡിയോയിലൂടെ. 

പലര്‍ക്കും സ്വാഭാവികമായിട്ടുള്ള പാചകം തനിക്ക് അന്യമാണെന്നു പറഞ്ഞാണ് ശോഭന പോസ്റ്റ് ചെയ്തിരിക്കുന്നത്.

താനെപ്പോഴും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യമാണെങ്കിലും ഒരിക്കലും അതിനു സാധിച്ചിട്ടില്ലെന്നും എന്നാല്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്നും പറഞ്ഞാണ് ശോഭന മുട്ട ഉണ്ടാക്കുന്നത്. 

വളരെ എളുത്തില്‍ തയ്യാറാക്കാവുന്ന മുട്ട ചിക്കിയതാണ് ശോഭന ഉണ്ടാക്കുന്നത്. ഒലിവ് ഓയില്‍ ഒഴിച്ച് വെളുത്തുള്ളിയും ചീസുമൊക്കെ ചേര്‍ത്താണ് മുട്ട ചിക്കിയെടുക്കുന്നത്. 

യഥാര്‍ഥ പാചകം എന്നത് നിങ്ങള്‍ക്കിഷ്ടമുള്ളത് തയ്യാറാക്കുക എന്നാണെന്ന് മനസ്സിലാക്കിയെന്നും പൂര്‍ണ ഹൃദയത്തോടെ പാകം ചെയ്തു തരുന്ന എല്ലാവര്‍ക്കും നന്ദി പറയാമെന്നും ശോഭന കുറിക്കുന്നു. 

Content Highlights: actress shobana cooking video