
Representative image Photo: GettyImages.in
ചർമസൗന്ദര്യം നിലനിർത്താൻ എന്ത് വിലയും കൊടുക്കുന്നവരുണ്ട്. ചർമത്തിന്റെ നിറം കൂട്ടാനും സ്വാഭാവികത നിലനിർത്താനും പാരമ്പര്യമായ സൗന്ദര്യകൂട്ടുകൾ മുതൽ ആധുനിക ബ്യൂട്ടിട്രീറ്റ്മെന്റുകൾ വരെ നമുക്കു ചുറ്റുമുണ്ട്. എന്നാൽ ശരിയായ ഭക്ഷണശീലവും ധാരാളം വെള്ളം കുടിക്കുന്നതും തന്നെയാണ് ചർമത്തെ സുന്ദരമാക്കുന്നത്. ചർമം തിളങ്ങാൻ ദിവസവും കുടിക്കാൻ പറ്റുന്ന ഈ ബീറ്റ്റൂട്ട് ബൂസ്റ്റർ പരീക്ഷിച്ചാലോ?
ചേരുവകൾ
- ബീറ്റ്റൂട്ട്
- മല്ലിയില
- നെല്ലിക്ക
തയ്യാറാക്കുന്ന വിധം
ഒരു ബ്ലെൻഡറിൽ ചേരുവകളെല്ലാം കൂടി നന്നായി അടിച്ചെടുക്കുക. സെർവിങ് ഗ്ലാസിലേക്ക് പകരാം. ഇനി ആവശ്യമെങ്കിൽ ഐസ്ക്യൂബ്സ് ഇട്ട് തണുപ്പിച്ച് കുടിക്കാം.
ഗുണങ്ങൾ
ബീറ്റ്റൂട്ടും നെല്ലിക്കയും രക്തം ശുദ്ധമാക്കാൻ സഹായിക്കുന്ന ഘടകങ്ങളാൽ സമൃദ്ധമാണ്. ഇവയിലടങ്ങിയ വിറ്റാമിൻ സി ചർമം വേഗം പ്രായമാകുന്നതിൽ നിന്നും, ചുളിവുകൾ വീഴുന്നതിൽ നിന്നും സംരക്ഷിക്കും. നല്ലൊരു ആന്റിഓക്സിഡന്റുകൂടിയാണ് ഈ ഡ്രിങ്ക്സ്. ദഹനത്തെ സഹായിക്കാനും ഉദരത്തിലെ ്അസിഡിറ്റിപോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും പാനീയം ഈ ശീലമാക്കാം.
Content Highlights:Beetroot amla coriander juice for glowing skin
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..