ലോകത്തെയാകെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണയെ നമ്മള്‍ എത്രമാത്രം കരുതിയിരിക്കണമെന്ന് പറഞ്ഞുതരികയാണ് രാഹുല്‍ രവിയുടെ ഫോട്ടോകള്‍. ഓരോ ചിത്രങ്ങളും നമ്മെ സാമൂഹിക പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

Rahul Ravi 1കൊറോണക്കാലത്ത് വീട്ടിലിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചും ബോധവത്കരിക്കുന്നുണ്ട് ചിത്രങ്ങളില്‍. കൊറോണ സീരീസില്‍ ഇതുവരെ നാല് ഫോട്ടോകളാണ് പുറത്തുവിട്ടത്. ആശങ്കയും പരിഭ്രാന്തിയും വേണ്ട, ജാഗ്രത മതി, തളരില്ല നമ്മള്‍, ഒറ്റക്കെട്ടായി അതിജീവിച്ച ചരിത്രം മാത്രമേയുള്ളു.. എന്ന അടിക്കുറിപ്പോടെ മുഖാവരണവും കയ്യുറയും മറ്റ് സുരക്ഷാകവചങ്ങളും അണിഞ്ഞ് ഗ്ലോബ് പിടിച്ചു നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകയായിരുന്നു ഇതിലാദ്യത്തേത്. ലോകം മുഴുവന്‍ കോവിഡ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു ഇത് പുറത്തുവിട്ടത്. 

rahul ravi
രാഹുൽ രവി

രണ്ടാമത്തെ ചിത്രം പറയുന്നത് രോഗ വ്യാപനത്തെക്കുറിച്ചാണ് ഒരു കയ്യില്‍ നിന്നും മറ്റൊരാളിലേക്ക് പടര്‍ന്നു പിടിക്കുന്നതിന്റെ ഭീകരത മനസ്സിലാക്കിത്തരുന്നു.

കോവിഡ് രോഗികളുടെ എണ്ണവും മരണവും ലോകത്ത് അനുദിനം വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ മരണപ്പെട്ടവരെ എങ്ങിനെയാണ് അടക്കം ചെയ്യുന്നത് എന്ന് ചിത്രീകരിച്ചതും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധനേടി. മുഖാവരണവും ധരിച്ച് പോത്തിനുമുകളില്‍ വരുന്ന കാലന്റെ ഫോട്ടോയും ആളുകള്‍ ഏറ്റെടുത്തു.

Rahul Ravi 3

Rahul Ravi 4അഞ്ച് വര്‍ഷം മുമ്പാണ് ഫോട്ടോഗ്രഫിയെ സീരിയസായി എടുക്കാന് തുടങ്ങിയതെന്ന് രാഹുല്‍ രവി പറയുന്നു. വാര്‍ത്തകളില്‍ ഇടം പിടിച്ചതും അല്ലാത്തതുമായ വിഷയങ്ങള്‍ ഫോട്ടോകളായി പകര്‍ത്തുകയായിരുന്നു. ക്രിയേറ്റീവ് ഫോട്ടോഗ്രഫിയില്‍ മനസ്സില്‍ തോനുന്ന ആശയം കൂട്ടുകാരുടെ സഹായത്തോടെ പകര്‍ത്തുകയാണ് ചെയ്യുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ശാരിരിക, മാനസ്സിക പീഡനങ്ങള്‍, പ്രകൃതി സംരക്ഷണം, തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ രാഹുല്‍ രവിയുടെ ഫോട്ടോയ്ക്ക് വിഷയമായിട്ടുണ്ട്. തൃശ്ശൂര്‍ എളവള്ളി സ്വദേശിയാണ് രാഹുൽ രവി. ഇൻസ്റ്റഗ്രാം ഐഡിയായ https://www.instagram.com/rr_rahulravi  ലൂടെയാണ് രാഹുൽ തന്റെ ചിത്രങ്ങൾ പങ്കുവെക്കുന്നത്

 

 

Content Highlights: Covid 19, Rahul Ravi's Awareness Photographs, Trend in Social Media