ഈ രസം മനസ്സില്‍ കണ്ടുകൊണ്ടായിരിക്കണം പന്ത്രണ്ടാം വയസ്സില്‍ ഇങ്ങനെ ഒരു കത്തെഴുതാന്‍ ടെയ് ലര്‍ എന്ന പന്ത്രണ്ടു വയസുകാരി തീരുമാനിച്ചത്. പക്ഷേ ആ കത്തു വായിക്കാന്‍ താന്‍ ജീവിച്ചിരിപ്പുണ്ടാവില്ല എന്ന് അവളൊരിക്കലും കരുതിയിട്ടുണ്ടാവില്ല. 

ടെനീസിലെ ജോണ്‍സണ്‍ നഗരത്തിലാണ് അച്ഛന്‍ ടിമ്മിനും അമ്മ മേരി എലന്‍ സ്മിത്തിനുമൊപ്പം ടെയ് ലര്‍ താമസിച്ചിരുന്നത്. 2013 ഏപ്രില്‍ 13-നാണ് ടെയ്ലര്‍ ഭാവിയിലേക്കുള്ള ആ കത്തെഴുതിയത്. കവറിലിട്ട് വൃത്തിയായി ഒട്ടിച്ച ആ കത്തിനു പുറത്ത് 2023 ഏപ്രില്‍ 13 ആവാതെ തുറക്കാന്‍ പാടില്ലായെന്ന് ടെയ് ലറിന് അവളോടുതന്നെയുള്ള കര്‍ശനനിര്‍ദ്ദേശവും ഉണ്ടായിരുന്നു. 

2014 ജനുവരി അഞ്ചാം തീയതിയാണ് ടെയ് ലര്‍ മരിച്ചത്. കടുത്ത ന്യുമോണിയയെ തുടര്‍ന്നായിരുന്നു മരണം. മികച്ച സര്‍ഗ്ഗശക്തിയും, വിചിത്രസ്വഭാവവും, ബുദ്ധിയും ഉള്ളവളായിരുന്നു ടെയ് ലര്‍. 

taylor's letter

ടെയ് ലര്‍ മരിച്ചു ദിവസങ്ങള്‍ക്കു ശേഷം അവളുടെ മുറി വൃത്തിയാക്കുന്നതിനിടയിലാണ് ടിമ്മിനും മേരിക്കും ടെയ് ലറിന്റെ കത്ത് ലഭിക്കുന്നത്. സ്വീകര്‍ത്താവായി ടെയ് ലര്‍ അവളുടെ പേരുതന്നെ എഴുതിയിരുന്ന കത്ത് കണ്ട് മാതാപിതാക്കള്‍ അന്തംവിട്ടു. 2023-ല്‍ മാത്രമേ കത്ത് തുറന്നു വായിക്കാവൂ എന്ന് പുറംകവറില്‍ പ്രത്യേകം എഴുതിയിരുന്നു.  

തനിക്കുവേണ്ടി തന്നെ എഴുതിയ കത്തില്‍ അവള്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിച്ച് ആ മാതാപിതാക്കളില്‍ വിഷമത്തിനു പകരം സന്തോഷവും അഭിമാനവുമാണ് നിറഞ്ഞത്. അതുകൊണ്ടു തന്നെ ആ കത്തിനെക്കുറിച്ചും ടെയ് ലറിനെക്കുറിച്ചും ലോകം അറിയണമെന്ന് അവര്‍ തീരുമാനിച്ചു. 

taylor's letter

മകളുടെ പേരില്‍ ഒരു ഫേയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങിയ ടിമ്മും മേരിയും മകളുടെ കത്തും അവളോടൊപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട നിമിഷങ്ങള്‍ അടങ്ങുന്ന ചിത്രങ്ങളും അവിടെ പങ്കുവച്ചു. ലോകം ആരാധനയോടെയും അത്ഭുതത്തോടെയുമാണ് ടെയ് ലറിന്റെ കത്ത് വായിച്ചത്. 

taylor's letter

പത്തുവര്‍ഷങ്ങള്‍ക്കപ്പുറം തനിക്കുണ്ടായേക്കാവുന്ന മാറ്റങ്ങളെ മുന്നുല്‍ കണ്ട് എഴുതിയിരിക്കുന്ന കത്തില്‍ അപ്പോഴുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവും ടെയ് ലര്‍ എഴുതിയിട്ടുണ്ട്. കുടുംബത്തോടും, സഹോദരങ്ങളോടും, ദൈവത്തോടും ഉള്ള ആ കുഞ്ഞുമനസ്സിന്റെ സ്നേഹവും വിശ്വാസവുമാണ് കത്തില്‍ പ്രതിധ്വനിക്കുന്നത്. 

ടെയ്‌ലറിന്റെ കത്തിന്റെ പൂര്‍ണരൂപം താഴെ വായിക്കാം...

Dear Taylor,

How’s life? Life is pretty simple right now (10 years in your past). I know I’m late for you, but as I’m writing, this is early, so; congratulations on graduating high school! If you didn’t go back and keep trying. Get that degree! Are you (we) in college? If not, I understand. We do have pretty good reasoning, after all.

Don’t forget, it’s Allana’s 11th birthday today! Sheesh, 11 already? In my time, she just turned 1! I didn’t get to go to that party though, because I was in Cranks, Kentucky for my first mission trip. I’ve only been back for 6 days!

Speaking of, how’s your relationship with GOD? Have you prayed, worshipped, read the bible, or gone to serve the lord recently? If not, get up and do so NOW! I don’t care what point in our life we’re in right now, do it! He was mocked, beaten, tortured, and crucified for you! A sinless man, who never did you or any other person any wrong!

Now, have you gone on any more mission trips? Have you been out of the country yet? How about on a plane?

Is Doctor Who still on the air? If not, what regeneration did they end it with? You should go watch some Doctor Who! Later though, you gotta finish reading your own words of wisdom!

Do you have your own place yet? If we’re in college, what are we majoring in? Right now, I wanna be a lawyer.

Have you been to Dollywood recently? Right now, their newest attraction is the Wild Eagle. It’s so fun!

Also I think I’m going to sell my iPad and buy an iPad mini, Don’t forget to tell your kids that we’re older than the tablet! Attached I also have a drawing of an iPad, so you can show them.

Well, I think that’s all. But remember, it’s been 10 years since I wrote this. Stuff has happened, good and bad. That’s just how life works, and you have to go with it.

Sincerely,

Taylor Smit

taylor's letter