നെറ്റിയിലെ മുറിവ് അത്ര ചെറുതായിരുന്നില്ല, അതുകൊണ്ടുതന്നെ എയ്ഡന്റെ കരച്ചിലും. ഒടുവില്‍ അവന്റെ കരച്ചില്‍ നിര്‍ത്താനും നെറ്റിയിലെ മുറിവ് മറയ്ക്കാനും അമ്മ ബ്രിട്ടാനെ ബെനെഷ് ഒരു വഴി കണ്ടു പിടിച്ചു. എന്താണെന്നറിയണ്ടേ... 

harry potter

എയ്ഡന്റെ നെറ്റിയിലെ മുറിവിനോട് ചേര്‍ന്ന് ബ്രിട്ടാനെ സ്‌കെച്ച് കൊണ്ട് ചെറിയ ഒരു കരവിരുതു നടത്തി. അതോടെ എയ്ഡന്റെ നെറ്റിയില്‍ പ്രശസ്തവും മനോഹരവുമായ ഹാരിപോട്ടര്‍ സ്‌കാര്‍ വിരിഞ്ഞു. 

ലോകത്തെമ്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമായമാണ് ജെ.കെ. റൗളിങിന്റെ ഹാരിപോട്ടര്‍ പുസ്തക പരമ്പരയിലെ നായകന്‍ ഹാരിപോട്ടര്‍. ഈ പുസ്തകങ്ങള്‍ സിനിമകളായപ്പോള്‍ ഹാരിപോട്ടര്‍ ആരാധകരുടെ എണ്ണവും കൂടി. 

ഹാരിപോട്ടറിന്റെ നെറ്റിയിലെ അടയാളമാണ് ഹാരിപോട്ടര്‍ സ്‌കാര്‍ എന്നറിയപ്പെടുന്നത്. ഈ അടയാളമാണ് ബ്രിട്ടാനെ എയ്ഡന്റെ നെറ്റിയില്‍ വരകളിലൂടെ കൃത്രിമമായി ഉണ്ടാക്കിയെടുത്തത്.

harry potter

എന്തായാലും അമ്മയുടെ സൂത്രപ്പണി ഏറ്റു. ഹാരിപോട്ടറിന്റേതു പോലെ ഒരു കുഞ്ഞു കണ്ണടയും കൂടി സംഘടിപ്പിച്ച് വച്ചതോടെ കുഞ്ഞു ഹാരിപോട്ടറായി മാറിയ എയ്ഡന്‍ വേദന മറന്ന് ചിരിച്ചു. എയ്ഡനും ഹാപ്പി അമ്മയും ഹാപ്പി. 

harry potter