ചന്ദ്രയാൻ-2 നാൾവഴികൾ

2019 ജൂലായ് 22 

നൂറുകോടി സ്വപ്‌നങ്ങളുടെ ചിറകുവിരിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി ചന്ദ്രയാൻ-2 വൈകീട്ട് 2.43-ന് കുതിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് ജി.എസ്.എൽ.വി. മാർക്ക്-3 റോക്കറ്റാണ് ചന്ദ്രയാൻ-2നെ വഹിച്ച് കുതിച്ചത്.
 
2019 ജൂലായ് 29

ചന്ദ്രയാൻ-2 ഭ്രമണപഥം മൂന്നാംതവണയും ഉയർത്തി.
 
2019 ഓഗസ്റ്റ് 2

ചന്ദ്രയാൻ-2 ഭ്രമണപഥം നാലാംതവണയും ഉയർത്തി. 
 
2019 ഓഗസ്റ്റ് 3 

ചന്ദ്രയാൻ-2-ലെ വിക്രം ലാൻഡറിൽ ഘടിപ്പിച്ച എൽ-14 ക്യാമറ വൈകീട്ട് 5.28-ന് ഭൂമിയുടെ ചിത്രം പകർത്തി ഐ.എസ്.ആർ.ഒ.യിലേക്ക് അയച്ചു.
 
2019 ഓഗസ്റ്റ് 14

ഭൂമിയുടെ ഭ്രമണപഥത്തിൽ 23 ദിവസത്തെ പരിക്രമണം ചന്ദ്രയാൻ-2 പൂർത്തിയാക്കി. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള സഞ്ചാരം ആരംഭിച്ചു. 
 
2019 ഓഗസ്റ്റ് 20

രാവിലെ 9.02-ന് ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണപേടകമായ ചന്ദ്രയാൻ-2 നിർണായകഘട്ടം പിന്നീട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി.
 
2019 ഓഗസ്റ്റ് 26

ചന്ദ്രൻ ലക്ഷ്യമാക്കി സഞ്ചരിക്കുന്നതിനിടെ ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിലെ ജാക്‌സൺ, മാച്ച്, കോറോലെവ്, മിത്ര എന്നീ ഗർത്തങ്ങളുടെ മിഴിവാർന്ന ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്കയച്ചു. 

2019 ഓഗസ്റ്റ് 30

ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 ചന്ദ്രന്റെ 124 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തി. 
 
2019 സെപ്‌റ്റംബർ 2 

ചിറകുവിരിച്ച് ‘ലാൻഡർ’ ഓർബിറ്റിൽ നിന്ന് വേർപ്പെട്ടു.

chandrayaan 2

ഗ്രാഫിക്‌സ്: എന്‍.എന്‍. സജീവന്‍. കടപ്പാട്: ഐ.എസ്.ആര്‍.ഒ.

 

 

Content Highlights: Milestones of Chandrayaan 2