പ്രിൽ പതിമ്മൂന്നിനോ പതിന്നാലിനോ പതിനഞ്ചിനോ-എന്നാണ്‌ വിഷു? രണ്ടുദിവസംമുമ്പും ചിലർ ഇത്‌ തിരക്കി. പഴയ മലയാളിക്ക്‌ ഈയൊരു സന്ദേഹം ഉണ്ടായിരുന്നതേയില്ല. മലയാളനാടിന്‌ മേടം ഒന്നാണ്‌ വിഷു എന്നറിയാമായിരുന്നു. നമ്മുടെ മീനം, മേടം, എടവം- എല്ലാം മറഞ്ഞുപോയി. ആ സ്ഥാനത്ത്‌ ഫെബ്രുവരി, മാർച്ച്‌, ഏപ്രിലുകൾ വന്ന്‌ പ്രതിഷ്ഠനേടി. പഴഞ്ചൻ മലയാളമാസങ്ങൾ കാലത്തിന്റെ അഭിനവശീലങ്ങളിലില്ല. ജനുവരി, ഫെബ്രുവരികളേ ഓർമയിലുള്ളൂ. ആരാണ്‌ നമ്മുടെ നൂറ്റാണ്ടുകളുടെ ഓർമകളെ ഇത്രവേഗം മോഷ്ടിച്ചത്‌? അഥവാ പാടേ മായ്‌ച്ചുകളഞ്ഞത്‌! ഇതിനെ അധിനിവേശമെന്ന്‌ വിളിക്കാമോ? വിളിച്ചാൽ പഴഞ്ചനായിപ്പോകുമോ?

ലേഖനത്തിന്റെ പൂര്‍ണരൂപത്തിന് ഇന്നത്തെ മാതൃഭൂമി പത്രം വായിക്കുക.

Read in E- Paper-https://digitalpaper.mathrubhumi.com/