ഇന്ന്‌  ഗുരു  പൂർണിമ

ഒരിക്കൽ ഒരു മോഷ്ടാവ് ഒരു സന്ന്യാസിയുടെ മുമ്പിൽ  കീഴടങ്ങാൻ ആഗ്രഹിച്ചു. പക്ഷേ, മോഷണം  ഉപേക്ഷിക്കാൻ അവൻ ആഗ്രഹിച്ചില്ല. അവൻ ആഗ്രഹിച്ചതുപോലെ ചെയ്യാൻ സന്ന്യാസി സമ്മതിച്ചു. എന്നാൽ, ഒരു വ്യവസ്ഥയിൽ.  പൂർണ അവബോധത്തോടുകൂടിയായിരിക്കണം അതുചെയ്യണ്ടത്‌.

മോഷ്ടിക്കുന്നത് തന്റെ ശീലമായതിനാൽ  ഇത് വളരെ എളുപ്പമാണെന്ന് കള്ളൻ കരുതി. എന്നാൽ, തന്റെ അടുത്ത മോഷണത്തിന് തയ്യാറാകുമ്പോൾ, വിശുദ്ധന്റെ നിബന്ധന ഓർമിക്കുകയും അവന്റെ പ്രവൃത്തിയെക്കുറിച്ച് ബോധവാനാകുകയും ചെയ്തു. അവന് മോഷ്ടിക്കാനായില്ല!

ഇതാണ് അവബോധത്തിന്റെ ശക്തി. അതിന് ഏറ്റവും ഉയർന്നതലത്തിലുള്ള പരിവർത്തനം വരുത്താനാവും. എല്ലാ തെറ്റുകളും സംഭവിക്കുന്നത് ബോധമില്ലായ്മയിൽനിന്നാണ്.  

ഒരു അന്വേഷകന്റെ ജീവിതത്തിൽ ഗുരു പ്രവേശിക്കുമ്പോൾ തന്റെ  ഉയർന്നതലത്തിലുള്ള സത്തയെക്കുറിച്ചുള്ള അവബോധം വന്ന്‌ ഉദിക്കും. ഗുരു ഒരു ഉത്‌പ്രേരകമായി, അഗാധമായ കടഞ്ഞെടുക്കലിലൂടെ അവന്റെ ദൈവികത സാക്ഷാത്കരിക്കപ്പെടുന്നു. ഒരു ഗുരുവര്യൻ,  അന്വേഷകനെ വൃത്താന്തംകൊണ്ട് നിറയ്ക്കുകയില്ല. ഗുരു ഒരു തത്ത്വമാണ്, അത് സങ്കല്പിക്കപ്പെടേണ്ടതോ ഗുരുവിന്റെ ഭൗതികശരീരവുമായി പരിമിതപ്പെടുത്തുന്നതോ അല്ല.
വിശുദ്ധ കനകദാസിനെക്കുറിച്ച് മനോഹരമായ ഒരു കഥയുണ്ട്, അത് ഈ സാന്നിധ്യം എങ്ങനെ അനുഭവപ്പെടണമെന്ന് വ്യക്തമാക്കുന്നു.

ഒരിക്കൽ  കനകദാസിനും മറ്റു ഭക്തർക്കും  അവരുടെ ഗുരു ഓരോ വാഴപ്പഴം നൽകി, ഏകാദശിയുടെ വ്രതം ഈ വാഴപ്പഴം  കഴിച്ചാണ് അവസാനിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ, ആരും കാണാതെമാത്രമേ ഇതു കഴിക്കാവൂ  എന്ന നിബന്ധനയുണ്ടായിരുന്നു. പിറ്റേന്ന് ശിഷ്യന്മാർ വാഴപ്പഴം എങ്ങനെ ആരും കാണാതെ കഴിച്ചു എന്ന് വിവരിച്ചു.  എന്നാൽ, കനകദാസ് മാത്രം വാഴപ്പഴം കൈയിൽത്തന്നെ വെച്ചുകൊണ്ടിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ കനകദാസ് പറഞ്ഞത് തനിക്ക്‌ എല്ലായിടത്തും ഗുരുവിന്റെ സാന്നിധ്യം അനുഭവപ്പെടുന്നു. ഒരു സ്ഥലംപോലും ഗുരുവില്ലാതെയില്ല എന്നാണ്‌. ഇതിനെയാണ് നാം  സാന്നിധ്യം എന്നു വിളിക്കുന്നത്. ഇത്തരം  അവബോധാവസ്ഥയിൽ പരാതികൾ അപ്രത്യക്ഷമാവുകയും താൻ ശ്രദ്ധിക്കപ്പെടുന്നു എന്ന  ആഴത്തിലുള്ള ബോധത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നു.

ഇത് പലപ്പോഴും ഒരു  ചോദ്യത്തിലേക്ക് നമ്മെ  നയിക്കുന്നു. ആ സാന്നിധ്യവുമായി നമ്മൾ എങ്ങനെ ബന്ധപ്പെടും. സാന്നിധ്യത്തിന്റെ വികാരം ജ്വലിപ്പിക്കാൻ കഴിയുന്ന ഒരു ഗുരുവിനെ  നാം എങ്ങനെ കണ്ടെത്തും? ഇതൊരു വെല്ലുവിളിയാണ്. ഒരു വ്യക്തിയുടെ  സഹജജ്ഞാനം  മാത്രമേ ഇതിലേക്ക് നയിക്കുകയുള്ളൂ. പരീക്ഷിക്കാൻ കഴിയുന്ന യോഗ്യതാ മാനദണ്ഡങ്ങളൊന്നുമില്ല. യഥാർഥത്തിൽ അറിയുന്നവർ ഇത് പ്രദർശിപ്പിക്കുകയോ വിശിഷ്ടത പ്രകടിപ്പിക്കുകയോ ഇല്ല.