good friday‘‘എന്റെ ദൈവമേ, എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു?’’ യേശുവിന്റെ കുരിശിലെ നിലവിളി. ഈ നിലവിളി വ്യാഖ്യാനിച്ചുകൊണ്ടു ജർമൻ മിസ്റ്റിക്കായ മയിസ്റ്റർ എക്കാർട്ട് (1200-1328) എഴുതി. ‘‘ഞാൻ ഇവിടെയുണ്ട് എന്ന ദൈവത്തിന്റെ നിലവിളിയാണു ക്രിസ്തു.’’ ഇത്‌ ദൈവത്തിന്റെ കരച്ചിലാണ്, വിലാപം.  ദൈവം ആനന്ദത്തിലും വിജയത്തിലും മാത്രമല്ല പരാജയത്തിലും നിലവിളിയിലുമുണ്ട്. കാരണം ദൈവത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ജീവിതവഴികൾ, ആ ശൂന്യതയുണ്ടാക്കുന്ന ലോകവ്യാപാരങ്ങൾ, അവിടെയൊക്കെ ദൈവം അസന്നിഹിതനാകുന്നു, ദൈവം കടന്നുപോകുന്നു. ദൈവത്തിന്റെ അഭാവവും നിലവിളിയും സത്യവും നീതിയും മരിക്കുമ്പോഴാണ്. അവിടെയാണ്‌ ദൈവം ഇല്ലാതാകുന്നത്‌, ദൈവത്തിനു പ്രവേശനമില്ലാതാകുന്നത്. നിലവിളിയുടെ പിന്നാലെ പോകുന്നവരാണ്‌ കവികൾ. വിശുദ്ധമായ ജീവിതം ഈ ദൈവികനിലവിളി കേൾക്കുകയും അത്‌ അനുഗമിക്കുകയും ചെയ്യുന്നതാണ്.  

ഈ ലേഖനത്തിന്റെ പൂര്‍ണരൂപത്തിന് ഇന്നത്തെ മാതൃഭൂമി പത്രം വായിക്കുക.

Read more:https://digitalpaper.mathrubhumi.com/